വാഴത്തോപ്പ് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
വാഴത്തോപ്പ് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു

ഇടുക്കി: വാഴത്തോപ്പ് പഞ്ചായത്ത് കേരളോത്സവത്തിന്റെ സമാപന സമ്മേളനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോളി സുനില്‍ ഉദ്ഘാടനം ചെയ്തു. വിവധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ചടങ്ങില്‍ വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ് അധ്യക്ഷയായി. വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സിജി ചാക്കോ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ ഏലിയാമ്മ ജോയി, ആലീസ് ജോസ്, രാജു കല്ലറയ്ക്കല്‍, വിന്‍സെന്റ് വി.എം., സെലിന്‍ വിന്‍സന്റ്, റ്റിന്റു സുഭാഷ്, കുട്ടപ്പായി കുപ്പന്‍, അജയ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






