കത്തോലിക്ക കോണ്‍ഗ്രസ് അവകാശ സംരക്ഷണ യാത്രയുടെ ഇടുക്കി രൂപതാതല പര്യടനം സമാപിച്ചു
കത്തോലിക്ക കോണ്‍ഗ്രസ് അവകാശ സംരക്ഷണ യാത്രയുടെ ഇടുക്കി രൂപതാതല പര്യടനം സമാപിച്ചു

ഇടുക്കി: കത്തോലിക്ക കോണ്‍ഗ്രസ് അവകാശ സംരക്ഷണ യാത്രയുടെ ഇടുക്കി രൂപതാതല സമാപനം കട്ടപ്പനയില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനംചെയ്തു. രൂപതാ പ്രസിഡന്റ് ജോര്‍ജ് കോയിക്കല്‍ അധ്യക്ഷനായി. മതങ്ങളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള മറുപടിയാണ് അവകാശ സംരക്ഷണയാത്രയെന്ന് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍ പറഞ്ഞു. ഗ്ലോബല്‍ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുകുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. വന്യമൃഗത്തിനുലഭിക്കുന്ന പരിഗണന പോലും ഇടുക്കിയിലെ ജനങ്ങള്‍ക്കില്ലെന്നും തങ്ങള്‍ക്ക് രാഷ്ട്രീയബോധമുണ്ടെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഒരുരാഷ്ട്രീയ ശക്തിയാണെന്നും അദ്ദേഹം പറഞ്ഞു.
വികാരി ജനറല്‍ ഫാ. എബ്രാഹാം പുറയാറ്റ്, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ജോസുകുട്ടി ഒഴുകയില്‍ ഇടുക്കി രൂപത ജനറല്‍ സെക്രട്ടറി സിജോ ഇലന്തൂര്‍, ട്രീസ ലിസ സെബാസ്റ്റ്യന്‍, ബെന്നി ആന്റണി, രാജീവ് ജോര്‍ജ്, ജോസ് തോമസ് ഒഴുകയില്‍, ടി ജെ ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






