കൊച്ചറ ബെവ്‌കോ ഔട്ട്‌ലെറ്റില്‍ വിജിലന്‍സ് പരിശോധന: 50000 രൂപ പിടികൂടി
കൊച്ചറ ബെവ്‌കോ ഔട്ട്‌ലെറ്റില്‍ വിജിലന്‍സ് പരിശോധന: 50000 രൂപ പിടികൂടി

ഇടുക്കി: കൊച്ചറ ബൈവ്‌കോ ഓട്ട്‌ലെറ്റില്‍ വിജിലന്‍സ് സംഘം നടത്തിയ മിന്നല്‍ പരിശോധനയില്‍
50000 രൂപ പിടികൂടി. ഔട്ട് ലെറ്റിന് മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനകത്തുനിന്ന് സ്വകാര്യ മദ്യ കമ്പനിയിലെ ജീവനക്കാരെയും ഔട്ട്‌ലെറ്റിലെ താല്‍ക്കാലിക ഷോപ്പ് ഇന്‍ ചാര്‍ജ് വഹിക്കുന്ന എല്‍.ഡി ക്ലര്‍ക്കിനെയും പിടികൂടി. ഇവിടെനിന്നാണ് തുക കണ്ടെത്തിയത്. കാറിനകത്തുണ്ടായിരുന്ന സ്വകാര്യ മദ്യ കമ്പനികളുടെ ജീവനക്കാരുടെ പക്കല്‍നിന്ന് ജില്ലയിലെ മറ്റ് 12 ഔട്ട്‌ലെറ്റുകളില്‍ 81,130/ രൂപ വിതരണം ചെയ്തതിന്റെ വിവരങ്ങളടങ്ങിയ രേഖകളും വിജിലന്‍സ് പിടിച്ചെടുത്തു. ജില്ലയിലെ ബെവ്‌കോ ഓട്ട്‌ലെറ്റുകളില്‍ സ്വകാര്യ മദ്യ കമ്പനികള്‍ മദ്യത്തിന്റെ വില്‍പ്പന കൂട്ടുന്നതിനായി പണം നല്‍കുന്നുണ്ടെന്ന് വിജിലന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് തുക കണ്ടെത്തിയത്. പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്‌സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം അറിയിച്ചു.
What's Your Reaction?






