കൊച്ചുതോവാള ശ്രീനാരായണ മഹാദേവ ക്ഷേത്രത്തില്‍ ഉത്രം തിരുനാള്‍ മഹോത്സവത്തിന് കൊടിയേറി
കൊച്ചുതോവാള ശ്രീനാരായണ മഹാദേവ ക്ഷേത്രത്തില്‍ ഉത്രം തിരുനാള്‍ മഹോത്സവത്തിന് കൊടിയേറി
ഇടുക്കി: കട്ടപ്പന കൊച്ചുതോവാള എസ്എന്‍ ജങ്ഷന്‍ ശ്രീനാരായണ മഹാദേവ ക്ഷേത്രത്തില്‍ ഉത്രം തിരുനാള്‍ മഹോത്സവത്തിന് കൊടിയേറി. തന്ത്രി സുരേഷ് ശ്രീധരന്‍ കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു. എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ പ്രസിഡന്റ ബിജു മാധവന്‍ ഉത്സവ സന്ദേശം നല്‍കി.
2ന് വൈകിട്ട് 6ന് മഹാകാര്യസിദ്ധി പൂജയും ദേവിക്ക് പൂമൂടല്‍, 7ന് കൈകൊട്ടിക്കളി, കുടുംബയോഗങ്ങളുടെ കലാപരിപാടികളും എന്നിവ നടക്കും. 3ന് രാവിലെ മുതല്‍ പതിവ് പൂജകളും 8.30ന് കലശപൂജ, കലശാഭിഷേകം, തേന്‍ അഭിഷേകം, ഉച്ചയ്ക്ക് 1 ന്് പ്രസാദമൂട്ട്, വൈകിട്ട് 6.30ന് സര്‍വരാജോപഹാര പൂജ, 7.30ന് ദേശത്തുടിയുടെ നാടന്‍പാട്ടും ഉണ്ടായിരിക്കും.
5ന് ഉച്ചയ്ക്ക് മഹാ കലശാഭിഷേകം, വൈകിട്ട് 5.45ന് ക്ഷേത്രത്തില്‍നിന്ന് കട്ടപ്പന ടൗണ്‍ ചുറ്റി താലപ്പൊലി ഘോഷയാത്രയും നടക്കും വൈകിട്ട് 7ന് ആറാട്ടും, മഹാപ്രസാദമൂട്ടും നടക്കും തുടര്‍ന്ന് 8 മണിക്ക് തൊടുപുഴ ലോഗോ ബീറ്റ്സിന്റെ ഗാനമേളയും നടക്കും. ക്ഷേത്രം പ്രസിഡന്റ് പി കെ സന്തോഷ്‌കുമാര്‍, വൈസ് പ്രസിഡന്റ് വിനോദ് മറ്റത്തില്‍, ശാന്തി നിശാന്ത് എന്നിവര്‍ നേത്യത്വം നല്‍കും.
What's Your Reaction?