വാഴൂര്‍ സോമന്‍ എംഎല്‍എയുടെ സംസ്‌കാരം വെള്ളിയാഴ്ച: വണ്ടിപ്പെരിയാര്‍ ടൗണ്‍ ഹാളില്‍ രാവിലെ 11 മുതല്‍ പൊതുദര്‍ശനം
വാഴൂര്‍ സോമന്‍ എംഎല്‍എയുടെ സംസ്‌കാരം വെള്ളിയാഴ്ച: വണ്ടിപ്പെരിയാര്‍ ടൗണ്‍ ഹാളില്‍ രാവിലെ 11 മുതല്‍ പൊതുദര്‍ശനം

ഇടുക്കി: അന്തരിച്ച വാഴൂര്‍ സോമന്‍ എംഎല്‍എയുടെ മൃതദേഹം വെള്ളിയാഴ്ച രാവിലെ 11ന് വണ്ടിപ്പെരിയാര്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. വൈകിട്ട് നാലിന് പഴയ പമ്പനാറിലുള്ള എസ് കെ ആനന്ദന്‍ സ്മൃതി മണ്ഡപത്തിനുസമീപം സംസ്‌കാര ചടങ്ങുകള്‍ നടക്കും. പാര്‍ട്ടി ആസ്ഥാനമായ എംഎന്‍ സ്മാരകത്തിലെ പൊതുദര്‍ശനത്തിനുശേഷം രാത്രി എട്ടോടെ വണ്ടിപ്പെരിയാര്‍ വാളാര്‍ഡിയിലെ വീട്ടിലേക്ക് പുറപ്പെട്ടു.
What's Your Reaction?