അടിമാലിയില്‍ വീട്ടമ്മയെ കെട്ടിയിട്ട് പണം കവര്‍ന്ന സംഭവം: അന്വേഷണത്തില്‍ പുരോഗതിയില്ല
അടിമാലിയില്‍ വീട്ടമ്മയെ കെട്ടിയിട്ട് പണം കവര്‍ന്ന സംഭവം: അന്വേഷണത്തില്‍ പുരോഗതിയില്ല

ഇടുക്കി: അടിമാലിയില്‍ കാന്‍സര്‍ രോഗബാധിതയായ വീട്ടമ്മയെ കെട്ടിയിട്ട് വീട്ടില്‍നിന്ന് പണം കവര്‍ന്ന കേസിലെ അന്വേഷണത്തില്‍ പുരോഗതിയില്ല. ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതിയെക്കുറിച്ച് യാതൊരു സൂചനയുമില്ല. അടിമാലി സ്വദേശിനി ഉഷ സന്തോഷിന്റെ വീട്ടിലാണ് മോഷണംനടന്നത്. കീമോ തെറാപ്പിക്കുശേഷം വിശ്രമത്തിലായിരുന്ന ഉഷയുടെ വായില്‍ തുണിതിരുകി കട്ടിലില്‍ കെട്ടിയിട്ട ശേഷമായിരുന്നു മോഷണം. അന്വേഷണം ഊര്‍ജിതാക്കാന്‍ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് അന്വേഷിക്കുന്നത്. രാവിലെ ഉഷയുടെ ഭര്‍ത്താവും മകളും പുറത്തുപോയ സമയത്ത് മോഷ്ടാവ് വീടിനുള്ളില്‍ കയറി ഉഷയെ കെട്ടിയിട്ടശേഷം 16,500 രൂപ കവര്‍ന്നു. ചികിത്സയ്ക്കായി ആളുകള്‍ സമാഹരിച്ചുനല്‍കിയ പണമാണിത്. പിന്നീട് അയല്‍വാസികള്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറം ലോകമറിഞ്ഞത്. പൊലീസ് സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഇതുവരെ യാതൊരു സൂചനയും ലഭിച്ചിട്ടില്ല.
What's Your Reaction?






