മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി

മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി

Jun 2, 2025 - 13:12
 0
മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി
This is the title of the web page

ഇടുക്കി: മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോണ്‍  ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഭീമാ ജുവലേഴ്‌സിന്റെ സ്‌നേഹോപഹാരവും ഫാദേഴ്‌സ് ഹൗസ് ഒന്നാം ക്ലാസിലെ എല്ലാ കുട്ടികള്‍ക്കും ബാഗ് നല്‍കി. എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെയും യുഎസ്എസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ അനഹാരാജ്, ഐറിന്‍ റോബിന്‍ എന്നിവരെയും മൊമെന്റോയും ക്യാഷ് അവാര്‍ഡും നല്‍കി അനുമോദിച്ചു. 
പിടിഎ പ്രസിഡന്റ് പ്രിന്‍സ് മറ്റപ്പള്ളി  അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ സുരേഷ് കൃഷ്ണ, എസ്എംസി ചെയര്‍മാന്‍ ബൈജു, ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് ഷിനു മാനുവല്‍, കെ രാജന്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow