ഹെയ്‌സല്‍ ബെന്നിന് വിട നല്‍കി ജന്മനാട്
ഹെയ്‌സല്‍ ബെന്നിന് വിട നല്‍കി ജന്മനാട്
ഇടുക്കി: വാഴത്തോപ്പില്‍ സ്‌കൂള്‍ ബസ് കയറി മരിച്ച ഹെയ്‌സല്‍ ബെന്നിന്റെ സംസ്‌കാരം വാഴത്തോപ്പ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ നടന്നു. ബന്ധുക്കളും സഹപാഠികളും, നാട്ടുകാരും ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ അന്ത്യോപചാരമര്‍പ്പിച്ചു. ബുധനാഴ്ച രാവിലെ 9.30നാണ് ഗിരിജ്യോതി പബ്ലിക് സ്‌കൂളിന്റ അങ്കണത്തില്‍ മുമ്പോട്ട് എടുത്ത സ്‌കൂള്‍ ബസ് കയറിയാണ് പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ഹെയ്‌സല്‍ ബെന്‍ മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇനായ തഹ്‌സിനെ ഗുരുതരമായ പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവസമയം കുട്ടികളെ നിയന്ത്രിക്കേണ്ട ആയമാര്‍ ബസില്‍ ഉണ്ടായിരുന്നില്ലെന്നും വാഹനത്തിലുണ്ടായിരുന്ന അധ്യാപകര്‍ കുട്ടികളെ ശ്രദ്ധിക്കാതെ ഇറങ്ങിപ്പോയെന്നുമാണ് അന്വേഷണത്തില്‍ വ്യക്തമായത്. സംഭവത്തില്‍ ഇടുക്കി പൊലീസും മോട്ടോര്‍ വാഹന വകുപ്പും അന്വേഷണം തുടരുന്നുണ്ട്. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബുധനാഴ്ച വൈകിട്ട് വീട്ടിലെത്തിച്ചിരുന്നു. മരണത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ആരോപണവുമായി ബന്ധുക്കളും രംഗത്തുവന്നു.
What's Your Reaction?

