കാഞ്ചിയാര്‍ പഞ്ചായത്തിന് 28.71 കോടിയുടെ ബജറ്റ് 

കാഞ്ചിയാര്‍ പഞ്ചായത്തിന് 28.71 കോടിയുടെ ബജറ്റ് 

Mar 26, 2025 - 15:37
 0
കാഞ്ചിയാര്‍ പഞ്ചായത്തിന് 28.71 കോടിയുടെ ബജറ്റ് 
This is the title of the web page

ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്ത് ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് മുന്‍ഗണന. 28,71,38,304 രൂപ വരവും, 28,3745,000 രൂപ ചെലവും 38,93,304 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയകുമാരി ജയകുമാര്‍ അവതരിപ്പിച്ചു. വരുന്ന സാമ്പത്തിക വര്‍ഷം തന്നെ പൂര്‍ണമായും  പൂര്‍ത്തിയാക്കുന്ന തരത്തിലുള്ള പദ്ധതികളാണ് വിവിധ മേഖലകളിലായി വിഭാവനം ചെയ്തിരിക്കുന്നത്. സമൂഹത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്ന വിവിധ മേഖലകള്‍, ടൂറിസം ആരോഗ്യം തുടങ്ങിയ മേഖലകളില്‍ വിവിധ പദ്ധതികള്‍  തുടങ്ങിയവയ്ക്കും ബജറ്റില്‍ പരിഗണനയുണ്ട്. അതി ദരിദ്രര്‍, മറ്റു പിന്നോക്ക വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍, വൃദ്ധര്‍, രോഗികള്‍ കുട്ടികള്‍, സ്ത്രീകള്‍,സ്ത്രീ കൂട്ടായ്മകള്‍ എന്നിങ്ങനെ കൈത്താങ്ങ് ആവശ്യമായുള്ളവരും പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരുമായ എല്ലാ വ്യക്തികള്‍ക്കും പ്രത്യേകം പരിഗണനയുണ്ട്. ലൈഫ് ഭവന പദ്ധതി സമ്പൂര്‍ണ ശുചിത്വ പദ്ധതി  എന്നിവയ്ക്ക് അടക്കം തുക വകയിരുത്തിയിട്ടുണ്ട്. ബജറ്റ് അവതരണത്തില്‍ പഞ്ചായത്തംഗങ്ങള്‍ ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow