പീരുമേട് മേജര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി
പീരുമേട് മേജര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി

ഇടുക്കി: പീരുമേട് മേജര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ഉത്സവം ഏപ്രില്‍ 3ന് സമാപിക്കും. ക്ഷേത്രം തന്ത്രി ചന്ദ്രശേഖരന്‍ നമ്പൂതിരി, മേല്‍ശാന്തി രാജേഷ് കുമാര്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മികരാകും. കൊല്ലവര്‍ഷം 1114 കുംഭം 13ന് ഉത്രം തിരുനാളില്‍ മഹാരാജാവ് ശ്രീ ചിത്രതിരുനാളാണ് ക്ഷേത്രം പണി കഴിപ്പിച്ചത്. പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ കൊടിക്കുറയും കൊടിക്കയറും സംഭാവന നല്‍കി. ഹിസ് ഹൈനസ് അവിട്ടം തിരുനാള്‍ ആദിത്യ വര്‍മ, വാഴൂര്‍ സോമന്‍ എംഎല്‍എ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണര്‍ എന്‍ ശ്രീധര ശര്‍മ, മുണ്ടക്കയം അസിസ്റ്റന്റ് കമ്മീഷണര്‍ ജി ഗോപകുമാര്‍ എന്നിവര്‍ ദീപം തെളിയിച്ചു. ഉത്സവത്തിന്റെ ആദ്യ കലാപരിപാടിയായി യുവ തുള്ളല്‍ പുരസ്‌കാരം ജേതാവ് ശ്രീവത്സം പ്രഹുല്‍ കുമാര്‍ കടുത്തുരുത്തി അവതരിപ്പിച്ച ഓട്ടന്‍തുള്ളലും നടന്നു..
What's Your Reaction?






