കട്ടപ്പന പോര്‍സ്യുങ്കല ആശ്രമ പള്ളിയിലെ ബൈബിള്‍ കണ്‍വന്‍ഷനില്‍ വന്‍ ഭക്തജന തിരക്ക്
കട്ടപ്പന പോര്‍സ്യുങ്കല ആശ്രമ പള്ളിയിലെ ബൈബിള്‍ കണ്‍വന്‍ഷനില്‍ വന്‍ ഭക്തജന തിരക്ക്

ഇടുക്കി: കട്ടപ്പന പോര്‍സ്യുങ്കല ആശ്രമ പള്ളിയിലെ ബൈബിള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തുന്നത് 100 കണക്കിന് വിശ്വാസികള്‍. വയനാട് വടുവന്‍ചാല്‍ അനുഗ്രഹ ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ. മാത്യൂ വയലാമണ്ണില്‍ നയിക്കുന്ന കണ്‍വന്‍ഷന്‍ 30ന് സമാപിക്കും. എല്ലാ ദിവസവും 4.30ന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ബൈബിള്‍ കണ്‍വെന്‍ഷനും ദിവ്യകാരുണ്യ ആരാധനയും നടക്കും. ഒക്ടോബര്‍ 1ന് നടക്കുന്ന ഗോള്‍ഡന്‍ ജൂബിലീ സമാപന ആഘോഷത്തില്‍ ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന അര്‍പ്പണവുമുണ്ടാകും. സഹകാര്‍മികരായി അസിസി സെന്റ് ജോസഫ് പ്രൊവിന്‍ഷ്യല്‍, ഫാ. ജോര്‍ജ് ആന്റണി, ഭരണങ്ങാനം അസിസി ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. തോമസ് കാഞ്ഞിരക്കോണം, ആശ്രമത്തിന്റെ മുന്‍കാല സുപ്പീരിയര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും. പോര്‍സ്യുങ്കല അസിസി ആശ്രമം കട്ടപ്പനയില്‍ സ്ഥാപിതമായിട്ട് 50 വര്‍ഷം പൂര്‍ത്തിയാകുകയാണ്.
What's Your Reaction?






