അടിമാലിയില്‍ രോഗികളായ വയോധികയും മകനും താമസിക്കുന്ന വീട് ജപ്തി ചെയ്ത് കേരള ബാങ്ക്
അടിമാലിയില്‍ രോഗികളായ വയോധികയും മകനും താമസിക്കുന്ന വീട് ജപ്തി ചെയ്ത് കേരള ബാങ്ക്

ഇടുക്കി: അടിമാലിയില്‍ രോഗികളായ വയോധികയെയും മകനെയും വായ്പ കുടിശികയുടെ പേരില്‍ പുറത്താക്കി വീട് ജപ്തി ചെയ്ത് കേരള ബാങ്ക് അധികൃതര്‍. വടക്കേശല്യാംപാറ സ്വദേശിനി നാച്ചിയും മകന്‍ ഹംസയുമാണ് വീട് ജപ്തി ചെയ്തതോടെ പ്രതിസന്ധിയിലായത്. ഉടുവസ്ത്രമല്ലാതെ മറ്റൊന്നും വീട്ടില്‍ നിന്നെടുക്കാന്‍ അധികൃതര്‍ സമ്മതിച്ചില്ലെന്നും പരാതിയുണ്ട്. നിത്യരോഗിയായ നാച്ചിക്ക് പരസഹായമില്ലാതെ ഒന്നും ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയാണ്. ഹംസ മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. നാച്ചിയും മകനും താമസിച്ച് വന്നിരുന്ന വീടും പുരയിടവും ഈടാക്കിയെടുത്ത വായ്പ കുടിശികയുടെ പേരിലാണ് ബാങ്കിന്റെ നടപടി. എന്നാല്‍ വായ്പയുടെ കാര്യത്തിലും ഭൂമിയുടെ ഉടമസ്ഥതയുടെ കാര്യത്തിലും ഇവര്‍ ചില പരാതികള്‍ ഉന്നയിക്കുന്നുണ്ട്. വീട് ജപ്തി ചെയ്ത് പൂട്ടി പോയ ശേഷം വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് വീട്ടിലെ ചില സാധന സാമഗ്രികള്‍ അജ്ഞാതര്‍ എടുത്തുകൊണ്ടു പോയെന്നും പരാതിയുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അടിമാലി ടൗണിലെ ഒരു വ്യാപാരിയും കേരള ബാങ്കിന്റെ ജപ്തി നടപടി നേരിടുകയും വ്യാപാരി വലിയ പ്രതിസന്ധി അഭിമുഖീകരിക്കുകയും ചെയ്തിരുന്നു.
What's Your Reaction?






