പഹല്‍ഗാം ഭീകരാക്രമണം: മരണമടഞ്ഞവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് കോണ്‍ഗ്രസ് പടമുഖത്ത് ദീപം തെളിച്ചു 

പഹല്‍ഗാം ഭീകരാക്രമണം: മരണമടഞ്ഞവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് കോണ്‍ഗ്രസ് പടമുഖത്ത് ദീപം തെളിച്ചു 

Apr 26, 2025 - 14:37
 0
പഹല്‍ഗാം ഭീകരാക്രമണം: മരണമടഞ്ഞവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് കോണ്‍ഗ്രസ് പടമുഖത്ത് ദീപം തെളിച്ചു 
This is the title of the web page

ഇടുക്കി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട്  കോണ്‍ഗ്രസ് വാത്തിക്കുടി മണ്ഡലം കമ്മിറ്റി പടമുഖം ദീപം തെളിയിച്ച് മൗനജാഥ സംഘടിപ്പിച്ചു. മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി വിജയകുമാര്‍ മറ്റക്കര ഉദ്ഘാടനം ചെയ്തു. മൗന ജാഥയ്ക്കുശേഷം  തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധം അറിയിച്ചുകൊണ്ട് രാജ്യത്ത് സമാധാനവും ശാന്തിയും നിലനില്‍ക്കുവാന്‍ ഓരോരുത്തരുടെയും പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രതിജ്ഞയും ചൊല്ലി.  വാത്തിക്കുടി മണ്ഡലം പ്രസിഡന്റ് സാജു കാരക്കുന്നേല്‍ അധ്യക്ഷനായി. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ്  ജോസ്മി ജോര്‍ജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. കെ ബി സെല്‍വം,  അഡ്വ.  കെ കെ മനോജ്  നേതാക്കളായ അവരാച്ചന്‍ മൂത്താരി, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റെജിമോള്‍ റെജി, അനില്‍ ബാലകൃഷ്ണന്‍, തോമസ് അരയത്തിനാല്‍, വിനോദ് ജോസഫ്, ബുഷ് മോന്‍ കണ്ണംചിറ, ജോബി വയലില്‍, ടോമി തെങ്ങുംപള്ളില്‍, മിനിസാബു തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow