തങ്കമണി സെന്റ് തോമസ് ഫൊറോന പള്ളി തിരുനാള്‍ സമാപിച്ചു
തങ്കമണി സെന്റ് തോമസ് ഫൊറോന പള്ളി തിരുനാള്‍ സമാപിച്ചു

ഇടുക്കി: തങ്കമണി സെന്റ് തോമസ് ഫൊറോന പള്ളിയില്‍ ഇടവക മധ്യസ്ഥരായ മാര്‍ തോമാശ്ലീഹായുടെയും, പരിശുദ്ധ കന്യാമറിയത്തിന്റെയും, ധീര രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാള്‍ സമാപിച്ചു. ഇടവക വികാരി റവ. ഡോ. ജോസ് മാറാട്ടില്‍ തിരുനാളിന് കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു. കാക്കനാട് മൗണ്ട് സെന്റ് തോമസ് പള്ളി വികാരി ഫാ. തോമസ് ഉറുമ്പിത്തടത്തില്‍, ഫാ. ജോസഫ് തേനംമാക്കല്‍, കോട്ടയം പൗരസ്ഥ വിദ്യാപീഠം പ്രസിഡന്റ് ഫാ. പോളി മണിയാട്ട്, മങ്കുവ സെന്റ് തോമസ് പള്ളി വികാരി ജോസഫ് പാറക്കടവില്‍ തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിച്ചു. അസി. വികാരി ജോര്‍ജ് കായംകാട്ടില്‍, കൈക്കാരന്മാരായ ജോസ് തൈച്ചേരിയില്‍, ജോസുകുട്ടി വാണിയപുരയില്‍, ഷാജി വാഴക്കാപ്പാറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






