ഹൈറേഞ്ച് എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് ആര്‍.മണിക്കുട്ടന്റെ നിരാഹാര സമരം ഏഴാം ദിനത്തില്‍
ഹൈറേഞ്ച് എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് ആര്‍.മണിക്കുട്ടന്റെ നിരാഹാര സമരം ഏഴാം ദിനത്തില്‍

ഇടുക്കി: എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ നിലപാടുകള്‍ക്കെതിരെ ഹൈറേഞ്ച് എന്‍.എസ്.എസ് യൂണിയന്‍ പ്രസിഡന്റ് ആര്‍.മണിക്കുട്ടന്റെ നിരാഹാര സമരം ഏഴാം ദിനത്തിലും തുടരുന്നു. പ്രശ്‌ന പരിഹാരത്തിന് എന്‍എസ്എസ് നേതൃത്വം തയ്യാറാകായില്ലെങ്കില്‍ എന്‍എസ്എസ് ആസ്ഥാനത്തേക്കും അഡ്‌ഹോക്ക് കമ്മിറ്റി ഓഫീസിലേക്കും സമരം വ്യാപിപ്പിക്കുമെന്നും ഇതിനായി പ്രത്യേക യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും യൂണിയന്‍ സെക്രട്ടറി എ.ജെ. രവീന്ദ്രന്‍ പറഞ്ഞു. ഇരട്ടയാര്‍ കൊച്ചു കാമാക്ഷി ശ്രീപത്മനാഭപുരം ധര്‍മപാഠശാലയിലാണ് ആര്‍.മിണിക്കുട്ടന്‍ നിരാഹാര സമരം നടത്തുന്നത്. പ്രസിഡന്റിന്റെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായതും പ്രശ്‌നപരിഹാരം ആവശ്യപ്പെട്ടും പ്രതിനിധി സംഘം എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയെ അറിയിച്ചെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് കൂടുതല്‍ പേര്‍ സമര രംഗത്തിറങ്ങാനും സമരം വ്യാപിപ്പിക്കാനും യൂണിയന്‍ ഭാരവാഹികള്‍ ഒരുങ്ങുന്നത്.
What's Your Reaction?






