അധ്യാപകനെതിരായ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി പരാതി
അധ്യാപകനെതിരായ പോക്സോക്കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി പരാതി
ഇടുക്കി : ഇടതുപക്ഷ അധ്യാപക സംഘടനയിൽ ഉൾപ്പെട്ടതും , സർക്കാർ കോളേജിലെ അധ്യാപകനുമായ വ്യക്തിക്കെതിരെ നൽകിയ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് പരാതി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്നും കട്ടപ്പനക്ക് വന്ന കെഎസ്ആർടിസി ബസ്സിനുള്ളിൽ ആണ് കേസിന് ആസ്പദമായ സംഭവം. വിഷയത്തിൽ മുരിക്കാശ്ശേരി പൊലീസ് കേസെടുത്തിരുന്നു . തുടർ നടപടികൾ വൈകിയതൊടെ ഉന്നത അധികാരികൾക്ക് പരാതി നൽകി. എന്നാൽ ഇടതുപക്ഷം രാഷ്ട്രീയ സംഘടനകൾ ഇടപെട്ട് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും, കേസിൽ തുടർനടപടികൾ ഉണ്ടായില്ലെങ്കിൽ കെ എസ് യു ഇടുക്കി അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമരം നടത്തുമെന്നും കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറിമാരായ സിബി മാത്യു ,റോബിൻ ജോർജ് എന്നിവർ പറഞ്ഞു.
What's Your Reaction?






