വേനല്‍മഴ കനിഞ്ഞു: ഇടുക്കിയില്‍ ഇനി ചക്കക്കാലം
വേനല്‍മഴ കനിഞ്ഞു: ഇടുക്കിയില്‍ ഇനി ചക്കക്കാലം

ഇടുക്കി: ജില്ലയില്‍ ചക്ക സീസണിനു തുടക്കമായി. തുടര്‍ച്ചയായി വേനല്‍മഴ പെയ്തതോടെ ചക്ക മൂപ്പെത്തിത്തുടങ്ങി. പുറംതൊലി മുതല്‍ അകക്കാമ്പ് വരെ ഭക്ഷ്യയോഗ്യമാണെങ്കിലും കേരളം പ്രതിവര്‍ഷം പാഴാക്കുന്നത് 2,000 കോടി രൂപയുടെ ചക്കയെന്നാണ് കണക്ക്. ഓരോ മഴക്കാലത്തും ചക്ക പഴുത്ത് നിലത്തുവീണ് പാഴായിപ്പോകുന്നത് ഹൈറേഞ്ചുകാര്‍ക്ക് സുപരിചിതമാണ്. മൂപ്പെത്തുന്ന ചക്ക കയറ്റുമതിക്കായി വാങ്ങുന്നുണ്ടെങ്കിലും ഇതിന്റെ എത്രയോ മടങ്ങാണ് നശിച്ചുപോകുന്നു. ഇവിടെനിന്ന് ചെറിയ വിലയ്ക്ക് തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്ന ചക്ക, പിന്നീട് ചിപ്‌സ് അടക്കം പലവിഭവങ്ങളാക്കി കേരളത്തിലേക്കും വിദേശരാജ്യങ്ങളിലേക്കും കയറ്റിമതി ചെയ്ത് കോടികള്‍ സമ്പാദിക്കുന്നു. വരിക്ക ചക്കയ്ക്കാണ് ഏറെ ഡിമാന്‍ഡ്. കേരളത്തിലെ പല ചിപ്സ് യൂണിറ്റുകളിലും ചക്ക ഒരുക്കാനും മറ്റും ആളില്ലാത്തതിനാല്‍ തമിഴ്‌നാട്ടില്‍നിന്ന് വിഭവങ്ങള്‍ വരുത്തി പായ്ക്ക് ചെയ്താണ് വില്‍ക്കുന്നത്.
ഇപ്പോഴും ഹൈറേഞ്ചില്‍ ഉള്‍പ്പെടെ വീടുകളില്‍ പ്രധാന വിഭവമാണ് ചക്ക. ചക്കപ്പുഴുക്കും അവിയലിനൊപ്പംചേര്‍ത്തും പഴമായും നിറഞ്ഞുനില്‍ക്കുന്നു. ചക്ക നല്ലൊരു ഔഷധവുമാണ്. പ്രമേഹ രോഗികള്‍ പച്ചച്ചക്ക കഴിച്ചാല്‍ ഇന്‍സുലിന്‍ ഉല്‍പാദനം മെച്ചപ്പെടും. ചക്കമുള്ള് ഉണക്കി തിളപ്പിച്ച് ദാഹശമിനിയാക്കുന്നവരും ഉണ്ട്.
What's Your Reaction?






