വണ്ടിപ്പെരിയാര്‍ എന്‍എസ്എസ് കരയോഗ മന്ദിരം ഉദ്ഘാടനംചെയ്തു
വണ്ടിപ്പെരിയാര്‍ എന്‍എസ്എസ് കരയോഗ മന്ദിരം ഉദ്ഘാടനംചെയ്തു

ഇടുക്കി: വണ്ടിപ്പെരിയാര്‍ എന്‍എസ്എസ് കരയോഗത്തിന്റെ നവീകരിച്ച മന്ദിരം പഞ്ചായത്ത് പ്രസിഡന്റ് കെ എം ഉഷ ഉദ്ഘാടനംചെയ്തു. കരയോഗം പ്രസിഡന്റ് എന്‍ ചന്ദ്രശേഖരന്‍ പിള്ള അധ്യക്ഷനായി. കരാറുകാരന്‍ പി സജികുമാര്‍, എന്‍എസ്എസ് പീരുമേട് മേഖല സമ്മേളനത്തില്‍ മികച്ച നൃത്തശില്‍പം അവതരിപ്പിച്ച ശ്രീജയ എന്നിവരെ അനുമോദിച്ചു.
കരയോഗം സെക്രട്ടറി ശ്രീകുമാര്‍ എസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീരാമന്‍, അഴുത ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പൈനാടത്ത്, പഞ്ചായത്തംഗം ജോര്‍ജ് ബി, കെവിവിഇഎസ് യൂണിറ്റ് പ്രസിഡന്റ് എസ് അന്‍പുരാജ്, ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ ഭരണസമിതിയംഗം കെ ശശികുമാര്‍, കെപിഎസ് സംസ്ഥാന പ്രസിഡന്റ് കാളീശ്വരന്‍, വിശ്വകര്‍മ സഭ പീരുമേട് യൂണിയന്‍ സെക്രട്ടറി ടി സി ഗോപാലകൃഷ്ണന്‍, സിപിഐ ജില്ലാ കൗണ്‍സിലംഗം അഡ്വ. സോബിന്‍ സോമന്‍, കേരള കോണ്‍ഗ്രസ്(എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം സജി പി വര്‍ഗീസ്, ബിജെപി മഞ്ചുമല ഏരിയ പ്രസിഡന്റ് അജയന്‍, മുസ്ലീംലീഗ് ജില്ലാ സെക്രട്ടറി ടി എച്ച് അബ്ദുല്‍ സമദ്, കരയോഗം വൈസ് പ്രസിഡന്റ് അനില്‍കുമാര്‍, ജോയിന്റ് സെക്രട്ടറി ബാലന്‍ നായര്‍, സി ദിനേശന്‍, രതീഷ്‌കുമാര്‍ ജി, വനിതാസമാജം പ്രസിഡന്റ് സുജ ദിനേശന്‍, സെക്രട്ടറി ബിന്ദു ബിജു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






