ടൂറിസം വകുപ്പ് സംസ്ഥാനതല സെമിനാര്‍ 25ന് കുട്ടിക്കാനം മരിയന്‍ കോളേജില്‍
ടൂറിസം വകുപ്പ് സംസ്ഥാനതല സെമിനാര്‍ 25ന് കുട്ടിക്കാനം മരിയന്‍ കോളേജില്‍

ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ വിഷന്‍ 2031 പരിപാടിയുടെ ഭാഗമായി ടൂറിസം വകുപ്പിന്റെ സംസ്ഥാനതല സെമിനാര്‍ 25ന് കുട്ടിക്കാനം മരിയന്‍ കോളേജില്‍ നടക്കും. പരിപാടിയുടെ സംഘാടക സമിതി രൂപീകരിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷനായി. എട്ട് വിഷയങ്ങളിലാണ് സെമിനാര്‍ നടക്കുക. കലക്ടര്‍ ദിനേശന്‍ ചെറുവത്ത്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷൈന്‍ കെ എസ്, ഡിടിപിസി സെക്രട്ടറി ജിതേഷ്, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ്, സഹകരണ പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍ തിലകന്‍, ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി എസ് രാജന്‍, അന്തരിച്ച വാഴൂര്‍ സോമന്‍ എംഎല്‍എയുടെ പിഎ ഗണേശന്‍ എം, പീരുമേട് ഡിവൈഎസ്പി വിശാല്‍ ജോണ്‍സന്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ടൂറിസം വകുപ്പ് മന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറി ശബരീഷ്, സംസ്ഥാന ടൂറിസം വകുപ്പ് ഡയറക്ടര്‍ ശിഹാ സുരേന്ദ്രന്‍ ഐഎഎസ്, എഡിഎം ഷൈജു ജേക്കബ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






