കാഞ്ചിയാര്‍ പഞ്ചായത്തില്‍ സര്‍ഗോത്സവം നടത്തി
കാഞ്ചിയാര്‍ പഞ്ചായത്തില്‍ സര്‍ഗോത്സവം നടത്തി

ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്തില്‍ സര്‍ഗോത്സവം സംഘടിപ്പിച്ചു. പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വിജയകുമാരി ജയകുമാര്‍ അധ്യക്ഷയായി. നവകേരളം ഭിന്നശേഷി സൗഹൃദമായി മുമ്പോട്ട് പോകുമ്പോള്‍ ഭിന്നശേഷി കുട്ടികള്‍ക്കായുള്ള കരുതലും സംരക്ഷണവും സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ഈ കുട്ടികളുടെ വൈവിധ്യമാര്‍ന്ന സര്‍ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്ത് അംഗങ്ങള്‍ പങ്കെടുത്തു
What's Your Reaction?






