പൂപ്പാറയില്‍ അതിഥി തൊഴിലാളിക്ക് കുത്തേറ്റ സംഭവം: പ്രതിയെ കണ്ടെത്താനായില്ല
പൂപ്പാറയില്‍ അതിഥി തൊഴിലാളിക്ക് കുത്തേറ്റ സംഭവം: പ്രതിയെ കണ്ടെത്താനായില്ല

ഇടുക്കി: പൂപ്പാറയില്‍ അതിഥി തൊഴിലാളിക്ക് കുത്തേറ്റ സംഭവത്തില്‍ പ്രതിയെ കണ്ടെത്താനായില്ല . കഴിഞ്ഞ ഞായറാഴ്ചയാണ് മധ്യപ്രദേശ് സ്വദേശി യുവരാജിന് പൂപ്പാറയില്‍വച്ച് കുത്തേറ്റത്. രാജാക്കാടുള്ള ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്ന യുവരാജ് ഞായറാഴ്ച സുഹൃത്തുക്കളെ കാണാനാണ് പൂപ്പാറയിലെത്തിയത്. തുടര്‍ന്ന് ചില അതിഥി തൊഴിലാളികളുമായി ഇയാള്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇരു കൂട്ടരും മദ്യ ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പൂപ്പാറ ടൗണിന് സമീപം വച്ച് യുവരാജിനെ ആരോ കത്തികൊണ്ട് കുത്തുകയായിരുന്നു. ആരാണ് കുത്തിയതെന്ന് ഇയാള്‍ക്ക് അറിയില്ല. നാട്ടുകാരാണ് ശാന്തന്‍പാറ പൊലീസിനെ വിവരം അറിയിച്ചത്. പരിക്കേറ്റ യുവരാജിനെ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തു.
What's Your Reaction?






