ലഹരിക്കെതിരെ രാജകുമാരി സെന്റ് മേരീസ് സെന്‍ട്രല്‍ സ്‌കൂള്‍ മാരത്തണ്‍ നടത്തി
ലഹരിക്കെതിരെ രാജകുമാരി സെന്റ് മേരീസ് സെന്‍ട്രല്‍ സ്‌കൂള്‍ മാരത്തണ്‍ നടത്തി
ഇടുക്കി: ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി രാജകുമാരി സെന്റ് മേരീസ് സെന്‍ട്രല്‍ സ്‌കൂള്‍ മാരത്തണ്‍ നടത്തി. സംസ്ഥാനത്തെ ഇരുപതിലേറെ സ്‌കൂളുകളില്‍നിന്നായി 212 താരങ്ങള്‍ മത്സരിച്ചു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സെന്റ് മേരീസ് സെന്‍ട്രല്‍ സ്‌കൂളിന്റെ ക്രിസ്റ്റോ സിജു ഒന്നും എന്‍ആര്‍ സിറ്റി എസ്എന്‍വി എച്ച്എസ്എസിലെ ആദിത്യന്‍ സൈനു രണ്ടും അഭിനന്ദ് കെ പ്രശാന്ത് മൂന്നും സ്ഥാനങ്ങള്‍ നേടി. പെണ്‍കുട്ടികളുടെ മത്സരത്തില്‍ സെന്റ് മേരീസ് സെന്‍ട്രല്‍ സ്‌കൂളിലെ എവലീന ഷിന്റോ ഒന്നും ആല്‍ഫി മരിയ സുനില്‍ രണ്ടും എന്‍ആര്‍ സിറ്റി എസ്എന്‍വി എച്ച്എസ്എസ് അനഘ ജയമോന്‍ മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. രാജകുമാരി പഞ്ചായത്ത് പ്രസിഡന്റ് ഇ ഈശ്വരന്‍, രാജാക്കാട് എസ്‌ഐ കെ എല്‍ സിബി എന്നിവര്‍ മത്സരങ്ങള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് നരിതൂക്കില്‍, പ്രിന്‍സിപ്പല്‍ ഫാ. ജോബി ജോര്‍ജ് മാതാളിക്കുന്നേല്‍, ഫാ. ജോമിന്‍ പഴുകുടിയില്‍, ഫാ. അലക്‌സ് ചേന്നംകുളം, പോള്‍ പടയാട്ടില്‍, ശാലു അനൂപ്, ബിനു ജാണ്‍, റോയി മാത്യു എന്നിവര്‍ നേതൃത്വം നല്‍കി. മാരത്തണിന്റെ ഭാഗമായി സെന്റ് മേരീസ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു.
What's Your Reaction?