കഞ്ഞിക്കുഴി പഞ്ചായത്തിന്റെ കര്‍ഷക ദിനാചരണം: വനിതാ കര്‍ഷകയെ ഒഴിവാക്കിയതായി പരാതി
കഞ്ഞിക്കുഴി പഞ്ചായത്തിന്റെ കര്‍ഷക ദിനാചരണം: വനിതാ കര്‍ഷകയെ ഒഴിവാക്കിയതായി പരാതി
ഇടുക്കി: കര്‍ഷക ദിനത്തില്‍ വനിതാ കര്‍ഷകയെ കഞ്ഞിക്കുഴി പഞ്ചായത്ത് ഒഴിവാക്കിയതായി പരാതി. സമ്മിശ്ര വനിതാ കര്‍ഷക സെലിന്‍ മാത്യുവിനെയാണ് ഒഴിവാക്കിയത്. നടപടിയില്‍ പ്രതിഷേധിച്ച് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബീനോയി വര്‍ക്കി കര്‍ഷകയെ കൃഷിഭവന് മുന്‍പില്‍ ആദരിച്ചു. അവാര്‍ഡിന് അര്‍ഹതയുള്ള ഇവരെ അവാര്‍ഡ് നിര്‍ണ്ണയ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കിയ കഞ്ഞിക്കുഴി പഞ്ചായത്തിന്റെ നടപടിയിലാണ് പ്രതിഷേധം. കഞ്ഞിക്കുഴി പഞ്ചായത്തിലെ കര്‍ഷകരെ ആദരിക്കുന്ന ചടങ്ങ് ചേലച്ചുവട് ക്ഷീര സംഘം ഹാളില്‍ നടക്കുമ്പോഴാണ് സമീപമുള്ള കൃഷിഭവന് മുന്നില്‍ സെലിനെയും ആദരിച്ചത്. വിധവയായ ഇവര്‍ കഞ്ഞിക്കുഴി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലാണ് താമസിക്കുന്നത്. 5 ഏക്കര്‍ സ്ഥലത്താണ് സമ്മിശ്ര കൃഷി ചെയ്യുന്നത്. 100% അര്‍ഹതയുള്ള സെലിനെ വനിതാ കര്‍ഷക അവാര്‍ഡ് നല്‍കാതെ ഒഴിവാക്കിയത് കഞ്ഞിക്കുഴി പഞ്ചായത്തിന്റെ വ്യക്തിതാല്‍പര്യം മാത്രമാണെന്നും അര്‍ഹതയുള്ള കര്‍ഷകരെ ഒഴിവാക്കി വ്യക്തി താല്‍പര്യങ്ങള്‍ നോക്കി അവാര്‍ഡ് നല്‍കുന്ന നടപടി കര്‍ഷകരോട് കാണിക്കുന്ന വഞ്ചനയാണെന്നും കാര്‍ഷിക വികസന സമിതി അംഗം ജോബി ജോര്‍ജ് ആരോപിച്ചു.
What's Your Reaction?