പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ശാന്തന്‍പാറയിലെ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് വായ്പ വിതരണംചെയ്തു
പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ശാന്തന്‍പാറയിലെ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് വായ്പ വിതരണംചെയ്തു
ഇടുക്കി: പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് മൈക്രോ ക്രഡിറ്റ് വായ്പ വിതരണം ചെയ്തു. ശാന്തന്‍പാറയില്‍ എം എം മണി എംഎല്‍എ ഉദ്ഘാടനംചെയ്തു. 2.09 കോടി രൂപ വിതരണംചെയ്തു. കുടുംബശ്രീ യൂണിറ്റുകളിലൂടെ സ്ത്രീ ശക്തികരണം ലക്ഷ്യമിട്ടാണ് കോര്‍പ്പറേഷന്‍ വായ്പ പദ്ധതി നടപ്പാക്കുന്നത്. അമിത പലിശ ഈടാക്കുന്ന സ്വകാര്യ സ്ഥാപങ്ങളെ ആശ്രയിച്ച് കടക്കെണിയിലാകുന്ന കര്‍ഷക കുടുംബങ്ങളെ സംരക്ഷിക്കുക, സ്വയംതൊഴില്‍ കണ്ടെത്തുന്നതിനുള്ള സാമ്പത്തിക സഹായം നല്‍കുക, ഗ്രാമീണ സ്ത്രീകളിലൂടെ കുടുംബങ്ങളുടെ സാമ്പത്തിക നിലവാരം മെച്ചപ്പെടുത്തുക, പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുക എന്നീ ലക്ഷ്യത്തോടെയാണ് പദ്ധതി. ശാന്തന്‍പാറ പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട 23 കുടുംബശ്രീ യൂണിറ്റുകള്‍ക്കാണ് 5 മുതല്‍ 10 ലക്ഷംവരെ വായ്പ നല്‍കിയത്. 6 ശതമാനം പലിശ നിരക്കില്‍ 3 വര്‍ഷത്തിനുള്ളില്‍ തിരിച്ചടച്ചാല്‍ മതിയാകും.
ശാന്തന്‍പാറ പഞ്ചായത്ത് പ്രസിഡന്റ് ലിജു വര്‍ഗീസ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശ്യാമള ബാലന്‍, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി വി ഷാജി, പഞ്ചായത്തംഗങ്ങള്‍, കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

