സേനാപതി അരുവിളംചാല്‍ ഉന്നതിക്ക് 1 കോടിയുടെ പദ്ധതികള്‍: ആലോചന യോഗം ചേര്‍ന്നു
സേനാപതി അരുവിളംചാല്‍ ഉന്നതിക്ക് 1 കോടിയുടെ പദ്ധതികള്‍: ആലോചന യോഗം ചേര്‍ന്നു
ഇടുക്കി: സേനാപതി പഞ്ചായത്തിലെ അരുവിളംചാല്‍ ഉന്നതിയില്‍ നടപ്പാക്കുന്ന അംബേദ്കര്‍ നഗര്‍ വികസന പദ്ധതിയുടെ ആലോചന യോഗംചേര്‍ന്നു. അരുവിളംചാല്‍ ഗവ. ട്രൈബല്‍ എല്‍പി സ്‌കൂളില്‍ എം എം മണി എംഎല്‍എ ഉദ്ഘാടനംചെയ്തു. ഒരു കോടിയുടെ വികസന പദ്ധതികളാണ് ഉന്നതിയില്‍ നടപ്പാക്കുന്നത്. പട്ടികവര്‍ഗ വികസന വകുപ്പാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. സംസ്ഥാന നിര്‍മിതി കേന്ദ്രത്തിനാണ് ചുമതല.
കമ്യുണിറ്റി ഹാള്‍, ലൈബ്രറി, റോഡ്, നടപ്പാത എന്നിവയുടെ നിര്‍മാണം, വീടുകളുടെ സംരക്ഷണ ഭിത്തി നിര്‍മാണം, വീടുകളുടെ നവീകരണം, കുടിവെള്ള പദ്ധതി, സ്‌കൂള്‍ കളിസ്ഥലം നവീകരിക്കല്‍ എന്നിവ നടപ്പാക്കാന്‍ യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് തിലോത്തമ സോമന്‍ അധ്യക്ഷയായി. പ്രോജക്ട് ഓഫീസര്‍ ജി അനില്‍കുമാര്‍ പദ്ധതി വിശദീകരിച്ചു. ത്രിതല പഞ്ചായത്തംഗങ്ങള്‍, ഊരുമൂപ്പന്‍, പട്ടികവര്‍ഗ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍, ഉന്നതി നിവാസികള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

