അടിമാലി ടൗണിലെ ബൈപാസ് റോഡില്‍ ക്രാഷ് ബാരിയര്‍ സ്ഥാപിച്ചു: അപകടക്കെണി ഒഴിവായി
അടിമാലി ടൗണിലെ ബൈപാസ് റോഡില്‍ ക്രാഷ് ബാരിയര്‍ സ്ഥാപിച്ചു: അപകടക്കെണി ഒഴിവായി

ഇടുക്കി: അടിമാലി ടൗണില്‍ ബിഎസ്എന്‍എല്‍ ജങ്ഷനില്‍നിന്ന് കാംകോ റോഡിലേക്കെത്തുന്ന ബൈപാസ് റോഡില്‍ പാലത്തിനുസമീപം ക്രാഷ് ബാരിയര്‍ സ്ഥാപിച്ചു. വിവിധ കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നതോടെയാണ് പഞ്ചായത്തിന്റെ അടിയന്തര ഇടപെടല്‍. ഈ ഭാഗത്ത് ബൈക്ക് റോഡില്‍നിന്ന് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചിരുന്നു. പാലത്തിനുസമീപം റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് വാഹനയാത്രികരെ ബുദ്ധിമുട്ടിച്ചിരുന്നത്. ചെറിയ വളവിലുള്ള പാലത്തിന്റെ വീതിക്കുറവാണ് അപകടത്തിനിടയാക്കുന്നത്. ബൈക്ക് അപകടത്തില്‍ ഒരാള്‍ മരിച്ചതോടെയാണ് അടിയന്തരമായി സുരക്ഷാവേലി നിര്‍മിക്കണമെന്ന് ആവശ്യമുയര്‍ന്നത്. മാധ്യമങ്ങള്‍ നിരന്തരം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതോടെ പഞ്ചായത്തിന്റെ ഇടപെടലില്‍ ക്രാഷ് ബാരിയര്‍ സ്ഥാപിക്കുകയായിരുന്നു.
What's Your Reaction?






