തപാല്‍ വകുപ്പ് മൂന്നാറില്‍ ഡാക് ചൗപാല്‍ നടത്തി
തപാല്‍ വകുപ്പ് മൂന്നാറില്‍ ഡാക് ചൗപാല്‍ നടത്തി
ഇടുക്കി: തപാല്‍ വകുപ്പിന്റെ സേവനങ്ങളും വിവിധ സാമ്പത്തിക പദ്ധതികളും സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി മൂന്നാറില്‍ ഡാക് ചൗപാല്‍ സംഘടിപ്പിച്ചു. കേന്ദ്ര തപാല്‍ വകുപ്പിന്റെ സ്‌പെഷ്യല്‍ ക്യാമ്പയിന്‍ ആറിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്. ന്യൂഗര്‍, പോതമേട്, പള്ളിവാസല്‍ എസ്റ്റേറ്റ്, ലക്ഷ്മി എസ്റ്റേറ്റ്, കുടാര്‍വിള എസ്റ്റേറ്റ് തുടങ്ങിയ പ്രദേശങ്ങളിലെ തപാല്‍ ജീവനക്കാരും പൊതുജനങ്ങളും പരിപാടിയില്‍ പങ്കെടുത്തു.സേവിങ്‌സ് ബാങ്ക് അക്കൗണ്ട്, പിപിഎഫ്, സുകന്യ സമൃദ്ധി യോജന തുടങ്ങിയ സാമ്പത്തിക പദ്ധതികളെക്കുറിച്ച് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കി. പത്ത് വയസ്സസുവരെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കായി ആരംഭിക്കാവുന്ന സുകന്യ സമൃദ്ധി യോജന അക്കൗണ്ടിന്റെ പ്രയോജനങ്ങളും വിശദീകരിച്ചു. കെവൈസി നടപടിക്രമങ്ങള്‍, ഡിജിറ്റല്‍ ഇടപാടുകള്‍, രജിസ്റ്റേര്‍ഡ് പോസ്റ്റ്, പാര്‍സല്‍ സേവനങ്ങള്‍ എന്നിവയെക്കുറിച്ചും പരിചയപ്പെടുത്തി. മൂന്നാര്‍ പോസ്റ്റല്‍ സബ് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിക്ക് ഇന്‍സ്‌പെക്ടര്‍ ഓഫ് പോസ്റ്റല്‍സ് രാമേശ്വര്‍ കുമാര്‍, സബ് പോസ്റ്റ് മാസ്റ്റര്‍ ശശികല എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?