കേന്ദ്രസര്‍ക്കാര്‍ ഭരണഘടന മൂല്യങ്ങളെ തകര്‍ക്കുന്നു: ഡീന്‍ കുര്യാക്കോസ് എംപി
കേന്ദ്രസര്‍ക്കാര്‍ ഭരണഘടന മൂല്യങ്ങളെ തകര്‍ക്കുന്നു: ഡീന്‍ കുര്യാക്കോസ് എംപി

ഇടുക്കി: കോണ്‍ഗ്രസ് അയ്യപ്പന്‍കോവില്‍ മണ്ഡലം കമ്മിറ്റി ആലടിയില്‍ മഹാത്മഗാന്ധി കുടുംബസംഗമം നടത്തി. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. ജനക്ഷേമം നടപ്പാക്കാതെ കേന്ദ്രസര്‍ക്കാര്‍ ഭരണഘടന മൂല്യങ്ങളെ തകര്‍ക്കുകയാണെന്നും ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരം എന്തും ചെയ്യാനുള്ള ലൈസന്‍സായി കരുതി ധൂര്‍ത്തും കൊള്ളയടിയുമായി മുമ്പോട്ടുപോകുകയാണ്. സാധാരണക്കാരന് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും എംപി പററഞ്ഞു. വാര്‍ഡ് പ്രസിഡന്റ് സണ്ണി മംഗലശേരി അധ്യക്ഷനായി. ഡിസിസി ജനറല്‍ സെക്രട്ടറി ഷാജി പൈനാടത്ത്, അയ്യപ്പന്‍കോവില്‍ മണ്ഡലം പ്രസിഡന്റ് ജെയിംസ് കാപ്പന്‍, മാരിയില്‍ രാജേന്ദ്രന്‍, ജോസഫ് കുര്യന്‍, രാജു ചെമ്പന്‍കുളം, സന്തോഷ് ചപ്പാത്ത്, ഷാജി പന്നിയാംമാക്കല്‍, സുമേഷ് സോമന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






