തോപ്രാംകുടിയില്‍ ഉത്സവത്തിനിടെ യുവാവിനെ ആക്രമിച്ച എട്ടംഗ സംഘം പിടിയില്‍
തോപ്രാംകുടിയില്‍ ഉത്സവത്തിനിടെ യുവാവിനെ ആക്രമിച്ച എട്ടംഗ സംഘം പിടിയില്‍

ഇടുക്കി: തോപ്രാംകുടിയില്‍ ഉത്സവത്തിനിടെ യുവാവിനെ വളഞ്ഞിട്ട് ആക്രമിച്ച എട്ടംഗ സംഘം പിടിയിലായി. കാമാക്ഷി അമ്പലമേട് സ്വദേശികളായ അനന്ദു, സച്ചു, തോപ്രാംകുടി സ്വദേശികളായ ശരത്, രാഹുല്‍, അരുണ്‍ അഭിലാഷ്, പ്രകാശ് സ്വദേശി നോബിള്‍ മത്തായി, പടമുഖം സ്വദേശി സുനീഷ്, കൊന്നക്കാമാലി സ്വദേശി വിഷ്ണു എന്നിവരെയാണ് മുരിക്കാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. അക്രമത്തില്‍ പരിക്കേറ്റ തോപ്രാംകുടി കുഴിക്കാട്ട് ജിജേഷ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാത്രിയാണ് തോപ്രാംകുടി മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഘര്‍ഷം. ഗാനമേളയ്ക്കിടെ ഉന്തും തള്ളും ഉണ്ടാക്കിയവരെ പൊലീസ് ഇടപെട്ട് സ്ഥലത്തുനിന്ന് ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് ടൗണില്‍ എത്തിയ ഇവര്‍ ജിജേഷിനെ ആക്രമിക്കുകയായിരുന്നു. മര്‍ദനത്തിന്റെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നു. അക്രമത്തിനുശേഷം രക്ഷപ്പെട്ട പ്രതികളെ എറണാകുളത്തുനിന്നാണ് പിടികൂടിയത്. ഇവരെ ഇന്ന് സ്ഥലത്തെത്തിച്ച് തെളിവെടുക്കും
What's Your Reaction?






