കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ എഎപി റീത്ത് വച്ച് പ്രതിഷേധിച്ചു
കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ എഎപി റീത്ത് വച്ച് പ്രതിഷേധിച്ചു

ഇടുക്കി: സംസ്ഥാനത്തെ ദേശീയപാതകള്‍ തകരുന്നതില്‍ പ്രതിഷേധിച്ച് കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ എഎപി കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി പ്രതീകാത്മകമായി റീത്ത് സമര്‍പ്പിച്ചു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ഖാദര്‍ മാലിപ്പുറം ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത്
കോടികള്‍ ചംലവഴിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ ദേശീയപാതകള്‍ വ്യാപകമായി തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇത് കേന്ദ്ര സര്‍ക്കാരിന്റെ വലിയ അഴിമതിയാണെന്നും രണ്ട് ഗുജറാത്തികള്‍ രാജ്യത്തിന്റെ നികുതിപ്പണം ഗുജറാത്തുകാര്‍ക്ക് വാരികോരി കൊടുത്ത് രാജ്യത്തെ സമ്പത്ത് കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോതമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് വിജോയി പുളിക്കല്‍ അധ്യക്ഷനായി. എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് ഗോപിനാഥന്‍ മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് അഴിയൂര്‍ മുതല്‍ വെങ്ങളം വരെയുള്ള 40.8 കിലോമീറ്റര്‍ ദേശീയപാതയുടെ നിര്‍മാണം 1388 കോടി രൂപക്ക് അദാനി എറ്റെടുത്തിനുശേഷം 971 കോടി രൂപക്ക് ഹൈദ്രാബാദ് ആസ്ഥാനമായ വാഗാഡ് ഇന്‍ഫ്ര പ്രോജക്ട്‌സ് എന്ന കമ്പിനിക്ക് ഉപകരാര്‍ നല്‍കിയ അദാനി ഗ്രൂപ്പിന് ലഭിച്ചത് 387 കോടി രൂപയാണ്. ബിജെപിക്ക് കോടികള്‍ ഇലക്ട്രല്‍ ബോണ്ട് നല്‍കിയ കമ്പിനികള്‍ക്ക് മാത്രമാണ് ദേശീയപാതയുടെ കരാര്‍ നല്‍കുന്നതും രാജ്യത്തെ ലാഭകരമായ പൊതുമേഖല സ്ഥാപനങ്ങളും കുറഞ്ഞ വിലക്ക് വില്‍ക്കുന്നതും. ദേശീയപാത നിര്‍മാണത്തിന്റെ മറവില്‍ കരിങ്കല്‍, മണ്ണ് ഖനനവും, ലക്ഷങ്ങള്‍ വിലയുള്ള മരങ്ങള്‍ മുറിച്ച് കടത്തിയതും ഇവിടെത്തെ ജനപ്രതിനിധികളും രാഷ്ട്രീയക്കാരും കരാറുകാരും തമ്മിലുളള ഒത്തുകളിയാണെന്നും അദ്ദേഹം പറഞ്ഞു. റെജി ജോര്‍ജ്, ലാലു മാത്യു, കുമാരന്‍ സി കെ, ബോസ് കെ സി, മത്തായി പീച്ചക്കര, സജി തോമസ്, ബെന്നി പുതുക്കയില്‍, സാജന്‍ വര്‍ഗീസ്, ഷിബു തങ്കപ്പന്‍, ശാന്തമ്മ ജോര്‍ജ്, ചന്ദ്രന്‍ കെ എസ്, ചെറിയന്‍ പെലക്കുടി, തങ്കച്ചന്‍ കോട്ടപ്പടി, വിനോദ് വി എസ്, കുഞ്ഞിതെമ്മന്‍ ഇലഞ്ഞിക്കല്‍, രവി ഇഞ്ചൂര്‍, ഏലിയാസ് പി വി, മനീഷ സി വി, സജി പാലറ്റം സുരേഷ് ഐ എസ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






