വണ്ടിപ്പെരിയാറിലെ വൃദ്ധന്റെ കൊലപാതകം: മകന് പിന്നാലെ ഭാര്യയും അറസ്റ്റില്‍
വണ്ടിപ്പെരിയാറിലെ വൃദ്ധന്റെ കൊലപാതകം: മകന് പിന്നാലെ ഭാര്യയും അറസ്റ്റില്‍

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഡൈമുക്കിലെ വൃദ്ധന്റെ കൊലപാതകത്തില്‍ ഭാര്യ കുമാരിയെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതം മറച്ചുവയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. തിങ്കളാഴ്ചയാണ് കടം വാങ്ങിയ പണം തിരിച്ചുചോദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ മോഹനനെ മകന്‍ വിഷ്ണു കോണ്‍ക്രിറ്റ് സ്ലാബില്‍ തലയിടിപ്പിച്ച് കൊലപ്പെടുത്തിയത്. ഇത് മറച്ചുവയ്ക്കുന്നതിന്റെ ഭാഗമായി കുമാരിയും മകന്‍ വിഷ്ണുവും അയല്‍വാസികളെ ഫോണില്‍ വിളിച്ച് പിതാവ് അനക്കമില്ലാതെ കിടക്കുന്നുവെന്ന് അറിയിച്ചു. അയല്‍വാസികള്‍ എത്തിയപ്പോള്‍ മോഹനന്‍ കട്ടിലില്‍ മരിച്ചുകിടക്കുന്നതായി കണ്ടു. എന്നാല്‍ കട്ടിലിന്റെ സമീപം തുണിയിട്ട് മൂടിയ നിലയില്‍ രകതം കിടക്കുന്നതും വെള്ളമുണ്ട് ഉടുക്കാത്ത മോഹനന്‍ മുണ്ട് ധരിച്ചിരുന്നതും അയല്‍വാസികളില്‍ സംശയത്തിനിടയാക്കി. ഇവരാണ് പൊലീസില്‍ വിവരം അറിയച്ചത്. വിഷ്ണുവിനെയും വീട്ടിലെത്തിച്ച് തെളിവുകള്‍ ശേഖരിച്ചു. തുടര്‍ന്ന് ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
What's Your Reaction?






