എന്‍ജിഒ അസോസിയേഷന്‍ ചെറുതോണിയില്‍ ഉപവാസം നടത്തി
എന്‍ജിഒ അസോസിയേഷന്‍ ചെറുതോണിയില്‍ ഉപവാസം നടത്തി
ഇടുക്കി: സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യ നിഷേധത്തിനെതിരെ എന്‍ജിഒ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ചെറുതോണിയില്‍ ഉപവാസം നടത്തി. ഡിസിസി പ്രസിഡന്റ് സി പി മാത്യു ഉദ്ഘാടനം ചെയ്തു. കുടിശിക ക്ഷാമബത്ത അനുവദിക്കുക, പന്ത്രണ്ടാം ശമ്പളം പരിഷ്‌കരണം ഉടന്‍ നടപ്പിലാക്കുക, തടഞ്ഞുവയ്ക്കപ്പെട്ട ലീവ് സറണ്ടര്‍, പുനഃസ്ഥാപിക്കുക, മെഡിസെപ്പിലെ വര്‍ധിപ്പിച്ച
പ്രീമിയം തുക പിന്‍വലിച്ച് സര്‍ക്കാര്‍ ഹിതത്തോടെ പരിഷ്‌കരിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, ശമ്പള റിക്കവറിക്ക് കമ്മിഷന്‍ ഈടാക്കാനുള്ള ഉത്തരവ് പിന്‍വലിക്കുക, ആശ്രയ നിയമന അട്ടിമറി പിന്‍വലിക്കുക, ഭൂനിയമ ഭേദഗതി പരിഷ്‌കരിച്ച് പട്ടയ വിതരണം ഉടന്‍ ആരംഭിക്കുക, കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ മുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരാരംഭിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തിയത്. സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് വിനോദ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സി എസ് ഷെമീര്‍, ഷാജി ദേവസ്യാ, ടോണി വര്‍ഗീസ്, സി പി സലിം, സാജു മാത്യു, സി എം രാധാകൃഷ്ണന്‍, സജയ് കബീര്‍, സോളിക്കുട്ടി, ബിനോയി, ഒ എം ഫൈസല്‍ ഖാന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?