മരത്തില്‍നിന്ന് വീണ് ഗുരുതര പരിക്ക്: ചെമ്പകപ്പാറ സ്വദേശി ബിജുവിന് വേണം സുമസുകളുടെ കരുതല്‍
മരത്തില്‍നിന്ന് വീണ് ഗുരുതര പരിക്ക്: ചെമ്പകപ്പാറ സ്വദേശി ബിജുവിന് വേണം സുമസുകളുടെ കരുതല്‍
ഇടുക്കി: മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടെ വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് തുടര്‍ ചികിത്സയ്ക്കായി സഹായം തേടുന്നു. ചിന്നാര്‍ ചെമ്പകപ്പാറ വെളുത്തപാറയ്ക്കല്‍ ബിജുവാണ് നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായത്. സ്വന്തം പുരയിടത്തിലെ മരത്തിന്റെ ശിഖരം മുറിക്കുന്നതിനിടയാണ് അപകടം. മുറിച്ചുവിട്ട ശിഖരം താഴേക്ക് വലിച്ചിടുമ്പോള്‍ മരക്കൊമ്പ് ദേഹത്ത് പതിക്കുകയായിരുന്നു. പാറേമ്മാവ് ആയുര്‍വേദ ആശുപത്രിയിലും കോട്ടയത്തും ഉള്‍പ്പെടെ വിവിധ ആശുപത്രികളിലും ചികിത്സിച്ചു. ഈരാറ്റുപേട്ടയിലെ തണല്‍ സഹായ കേന്ദ്രത്തില്‍നിന്ന് ലഭിച്ച പരിചരണവും ചികിത്സയും കൊണ്ട് ഒരുകാലിന് ബലം ലഭിച്ചു. ഫിസിയോതെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സ നടത്തിയാല്‍ ഇരുകാലുകള്‍ക്കും ബലം ലഭിക്കുമെന്നും തനിക്ക് നടക്കാന്‍ കഴിയുമെന്നും ബിജു പറഞ്ഞു. ദൈനംദിന ജീവിത ചെലവിനുപോലും ബുദ്ധിമുട്ടുമ്പോള്‍ ചികിത്സയ്ക്കായി പണം കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിയാണ്. ബിജുവിനോടൊപ്പം അമ്മ മാത്രമാണുള്ളത്. ബിജുവിന്റെ ഇളയ സഹോദരന്‍ നേരത്തെ മരിച്ചു. കഴിഞ്ഞമാസം അച്ഛന്‍ ജോണിയും അന്തരിച്ചു. ബിജു വീട്ടില്‍ തനിച്ചായതിനാല്‍ അമ്മയ്ക്ക് തൊഴിലുറപ്പ് ജോലികള്‍ക്കുപോലും പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. തുടര്‍ചികിത്സയ്ക്ക് മൂന്ന് ലക്ഷം രൂപ ചെലവാകും. ഇതിനായി സുമസുകളുടെ കാരുണ്യം തേടുകയാണ് ബിജുവും അമ്മയും. അക്കൗണ്ട് നമ്പര്‍: 134412301202469, ഐഎഫ്‌സി കോഡ് KSBK0001344.
What's Your Reaction?