നിര്‍മാണങ്ങള്‍ക്ക് നിരാക്ഷേപ പത്രം നിഷേധിക്കുന്നു: ചിന്നക്കനാല്‍ പഞ്ചായത്തിലെ താമസക്കാര്‍ സമരത്തിന്

നിര്‍മാണങ്ങള്‍ക്ക് നിരാക്ഷേപ പത്രം നിഷേധിക്കുന്നു: ചിന്നക്കനാല്‍ പഞ്ചായത്തിലെ താമസക്കാര്‍ സമരത്തിന്

Mar 10, 2026 - 13:14
 0
നിര്‍മാണങ്ങള്‍ക്ക് നിരാക്ഷേപ പത്രം നിഷേധിക്കുന്നു: ചിന്നക്കനാല്‍ പഞ്ചായത്തിലെ താമസക്കാര്‍ സമരത്തിന്
This is the title of the web page

ഇടുക്കി: ചിന്നക്കനാല്‍ പഞ്ചായത്തിലെ താമസക്കാര്‍ക്ക് റവന്യു- വനം വകുപ്പുകള്‍ വിവിധ സേവനങ്ങള്‍ നിഷേധിക്കുന്നതായി ഗുരുതര ആരോപണം. നിര്‍മാണങ്ങള്‍ക്ക് നിരാക്ഷേപ പത്രവു(എന്‍ഒസി) വൈദ്യുതി കണക്ഷന് അനുമതിയും നല്‍കാതെയും ടൂറിസം സംരംഭങ്ങള്‍ മുടക്കിയും റവന്യുവകുപ്പ് ബുദ്ധിമുട്ടിക്കുന്നതായാണ് ആക്ഷേപം. വനംവകുപ്പ് കുടിയൊഴിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രദേശവാസികള്‍ പറയുന്നു. വിഷയത്തില്‍ നാട്ടുകാരും പഞ്ചായത്തംഗങ്ങളും സര്‍വകക്ഷി യോഗം ചേര്‍ന്നു. നിര്‍മാണങ്ങള്‍ക്ക് റവന്യു വകുപ്പ് നിരാക്ഷേപ പത്രം നല്‍കാത്തതിനാല്‍ ലൈഫ് പദ്ധതി വീടുകള്‍പോലും നിര്‍മിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. പ്രദേശത്ത് വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ റവന്യു വകുപ്പിന്റെ അനുമതി നിര്‍ബന്ധമാണ്. ഇത് പലര്‍ക്കും നിഷേധിക്കുന്നതായും യോഗത്തില്‍ ആരോപണമുയര്‍ന്നു.
വിനോദസഞ്ചാര മേഖലയെ ആശ്രയിക്കുന്ന നാട്ടുകാര്‍ക്ക് ടെന്റ് പോലുള്ള താല്‍ക്കാലിക നിര്‍മിതികള്‍ക്കുപോലും അനുമതി നല്‍കുന്നില്ല. ഇതോടെ ഹോം സ്റ്റേ, സാഹസിക വിനോദസഞ്ചാര പദ്ധതികള്‍ തുടങ്ങിയവ സംരംഭങ്ങള്‍ മുടങ്ങി. ചില പരിസ്ഥിതി സംഘടനകള്‍ ഇടപെട്ട് മുത്തമ്മ ഉന്നതി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ പട്ടയങ്ങള്‍ റദ്ദാക്കാന്‍ ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്. പ്രദേശവാസികളെ കുടിയൊഴിപ്പിക്കാനാണ് വനം വകുപ്പ് ശ്രമിക്കുന്നതെന്ന് പഞ്ചായത്തംഗങ്ങള്‍ ആരോപിച്ചു. പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കാന്‍ യോഗത്തില്‍ തീരുമാനമായി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പം വ്യാപാര സംഘടനകള്‍, തൊഴിലാളി യൂണിയനുകള്‍, പ്രദേശവാസികള്‍ എന്നിവര്‍ പ്രതിഷേധത്തില്‍ അണിനിരക്കും. പഞ്ചായത്ത് പ്രസിഡന്റ് നിഷ സാബു അധ്യക്ഷതയായി. വൈസ് പ്രസിഡന്റ് അന്തോണി രാജ്, യുഡിഎഫ് പഞ്ചായത്തംഗം പി വേല്‍മണി എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow