പാഷൻ ഫ്രൂട്ട് മധുരിക്കുന്നു: വിലയും
പാഷൻ ഫ്രൂട്ട് മധുരിക്കുന്നു: വിലയും

ഇടുക്കി: വേനലിൽ ആവശ്യക്കാരേറിയതോടെ ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ പാഷൻ ഫ്രൂട്ടിന്റെ വില ഉയർന്നു. ജൂൺ , ജൂലൈ മാസങ്ങളിൽ 25-30 രൂപയ്ക്ക് കർഷകരിൽ നിന്നും ശേഖരിച്ചിരുന്ന പാഷൻ ഫ്രൂട്ട് 50-70 രൂപയ്ക്കാണ് നിലവിൽ ഹൈറേഞ്ചിലെ വ്യാപാരികൾ ശേഖരിയ്ക്കുന്നത്.
ഉൽപാദനം കുറഞ്ഞതും ചൂട് വർധിച്ചതോടെയുമാണ് വില കുത്തനെ ഉയർന്നത്. കൊച്ചിയിൽ നിന്നുള്ള ചെറുകിട വ്യാപാരികളും പൾപ്പ്, സിറപ്പ് നിർമാതാക്കളുമാണ് പാഷൻ ഫ്രൂട്ടിന്റെ പ്രധാന ആവശ്യക്കാർ. വിപണിയിലെത്തുന്ന പാഷൻ ഫ്രൂട്ടിൽ നിന്നും ഗുണമേന്മയുള്ളവ തിരഞ്ഞെടുത്ത് 50-70 രൂപ വിലയ്ക്കാണ് ഹൈറേഞ്ചിലെ വ്യാപാരികൾ വിറ്റഴിക്കുന്നത്.
കാണാൻ ആകർഷകമായ ചുവന്ന , റോസ് കളറുകളുള്ള ഹൈബ്രിഡ് പാഷൻ ഫ്രൂട്ടും മഞ്ഞ നിറമുള്ള നാടൻ പാഷൻ ഫ്രൂട്ടും വിപണിയിലെത്തുന്നുണ്ട്. കാണാൻ ആകർഷകമായതിനാലും വലിപ്പം കൂടുതലായ കൊണ്ടും ഹൈബ്രിഡ് ഇനത്തിനാണ് ചെറുകിട വിപണിയിൽ ആവശ്യക്കാർ കൂടുതൽ.എന്നാൽ ഉള്ളിലെ പൾപ്പിന് നിറവും മണവും നാടൻ ഇനത്തിനാണ്. പൾപ്പും സിറപ്പും നിർമിക്കുന്നവർക്കും മഞ്ഞ നിറമുള്ള നാടൻ പാഷൻ ഫ്രൂട്ടാണ് ഇഷ്ടം. നാടൻ ഇന്നത്തിന് രോഗ, കീട ബാധയും കുറവാണെന്ന് കർഷകർ പറയുന്നു. നാടൻ ഹൈബ്രിഡ് പാഷൻ ഫ്രൂട്ട് ഇനങ്ങൾ അഭ്യന്തര വിപണി കൈയ്യടക്കുമ്പോൾ കയറ്റുമതിക്കാർ ഹൈറേഞ്ചിൽ തേടുന്നത്
കാന്തല്ലൂർ പാഷൻഫ്രൂട്ടാണ്. പാഷൻ ഫ്രൂട്ടിന്റെ മധുരമാണ് ഇതിനെ വ്യസ്ത്യസ്തമാക്കുന്നത്. ചെറിയ സുഗന്ധവും ഉണ്ടാവും. വളപ്രയോഗമൊ വിഷപ്രയോഗമൊ ഇല്ലാതെ വളരുന്ന ഇവ പ്രദേശത്ത് എത്തുന്ന സഞ്ചാരികളും വാങ്ങിച്ചു കൂട്ടുക പതിവാണ്. കാന്തല്ലൂരിന് പുറത്ത് ഇവയ്ക്ക് വിളവ് ലഭിക്കില്ല. കാന്തല്ലൂർ പാഷൻ ഫ്രൂട്ടിന് 100 രൂപയ്ക്ക് മുകളിലാണ് മൊത്തവില
What's Your Reaction?






