കെഎസ്ആര്‍ടിസി ബസ് തെന്നിമാറി 20 അടി താഴ്ചയ്ക്ക് മുകളില്‍: അപകടം ഒഴിവായി
കെഎസ്ആര്‍ടിസി ബസ് തെന്നിമാറി 20 അടി താഴ്ചയ്ക്ക് മുകളില്‍: അപകടം ഒഴിവായി

ഇടുക്കി: വണ്ടിപ്പെരിയാര്‍ 56-ാംമൈലിന് സമീപം കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് റോഡില്‍ നിന്ന് തെറ്റിമാറി. റോഡിന്റെ സംഭരണ ഭിത്തിക്ക് മുകളില്‍ സമീപത്തെ ഹോസ്റ്റലിന്റെ മുന്‍വശത്തായി ചരിഞ്ഞെങ്കിലും 20 അടി താഴ്ചയിലേക്ക് ബസ് മറിയാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. സ്റ്റിയറിങ് ലോക്കായതാണ് അപകടകാരണം.
ബുധനാഴ്ച രാവിലെ 5.45 ഓടെ കുമളിയില്‍ നിന്ന് കായംകുളത്തേയ്ക്ക് പോകുന്നതിനിടെയാണ് അപകടം. സ്റ്റിയറിങ് ലോക്കായതിനെ തുടര്‍ന്ന് വാഹനം റോഡില്‍ നിന്ന് തെന്നിമാറി ബാരിക്കേഡ് തകര്‍ത്ത് ബസിന്റെ മുന്‍വശം കുഴിയിലേക്കും പിന്‍വശം റോഡിലുമായി നിന്നു. ഡ്രൈവര്‍ ഉള്‍പ്പെടെ 9 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.
അയ്യപ്പ കോളേജിലെ വിദ്യാര്‍ഥിനികള്‍ താമസിക്കുന്ന ഹോസ്റ്റലിന്റെ മുന്‍വശത്താണ് സംഭവം. ശബ്ദം കേട്ട് വിദ്യാര്‍ഥിനികള്‍ പുറത്തേയ്ക്ക് ഇറങ്ങി. പീരുമേട് ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് ക്രൈന്‍ ഉപയോഗിച്ച് ബസ് റോഡിലേക്ക് മാറ്റി. ഒരുമണിക്കൂര്‍ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിരുന്നു.
What's Your Reaction?






