ട്രാൻസ്ഫോമർ സ്ഥാപിക്കൽ വൈകുന്നു: കല്യാണത്തണ്ടിലും വെട്ടിക്കുഴക്കവലയിലും വോൾട്ടേജ് ക്ഷാമം
ട്രാൻസ്ഫോമറുകൾ സ്ഥാപിക്കൽ വൈകുന്നു: കല്യാണത്തണ്ടിലും വെട്ടിക്കുഴക്കവലയിലും വോൾട്ടേജ് ക്ഷാമം

ഇടുക്കി: കല്യാണത്തണ്ട്, വെട്ടിക്കുഴക്കവല മേഖലകളിലെ വോള്‍ട്ടേജ് ഷാമം പരിഹരിക്കാനെത്തിച്ച ട്രാന്‍സ്ഫോര്‍മാറുകള്‍ സ്ഥാപിക്കുന്നില്ലന്ന് പരാതി. മേഖലയിലെ വോള്‍ട്ടേജ് ക്ഷാമം കുടിവെള്ള പദ്ധതികളെ അടക്കം പ്രതികൂലമായി ബാധിച്ചിരുന്നു. വിഷയത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് നിരവധി തവണ പരാതികളും നിവേദനകളും നല്‍കിയിട്ടും നടപടികള്‍ ഉണ്ടായില്ല. ഇതോടെ കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി പ്രത്യക്ഷ സമരവുമായി രംഗത്തെത്തി. ഇതിനെ തുടര്‍ന്ന് രണ്ട് ട്രാന്‍സ്‌ഫോര്‍മറുകള്‍ അനുവദിക്കുകയും അത് കട്ടപ്പന കെഎസ്ഇബി ഓഫീസില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ നാളിതുവരെയായി ഇവ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നില്ല. അടുത്ത നാളുകള്‍ക്കിടയില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്വത്തോടുകൂടി കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മറുകള്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും നിരവധി കുടുംബങ്ങളെ ബാധിക്കുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഉദ്യോഗസ്ഥര്‍ വിമുഖത കാണിക്കുന്നു എന്നുവെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിക്കുന്നതിനുവേണ്ട ചില സാമഗ്രികളുടെ അഭാവമാണ് കാലതാമസം ഉണ്ടാകാന്‍ കാരണമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. അടിയന്തരമായി ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളിലേക്ക് കടക്കാനാണ് നാട്ടുകാരുടെ തീരുമാനം.
What's Your Reaction?






