പോബ്‌സ് എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് ശമ്പളമില്ല: വാഴൂര്‍ സോമന്‍ എംഎല്‍എയുടെ വസതിയിലേക്ക് ഐഎന്‍ടിയുസി മാര്‍ച്ച് 24ന്
പോബ്‌സ് എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് ശമ്പളമില്ല: വാഴൂര്‍ സോമന്‍ എംഎല്‍എയുടെ വസതിയിലേക്ക് ഐഎന്‍ടിയുസി മാര്‍ച്ച് 24ന്

ഇടുക്കി: പോബ്‌സ് എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുസി 24ന് വാഴൂര്‍ സോമന്‍ എംഎല്‍എയുടെ വസതിയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചിട്ട് 4 മാസമായി. കോടിക്കണക്കിന് രൂപയുടെ കൊളുന്ത്, മരം ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ വില്‍ക്കുന്ന മാനേജ്‌മെന്റ് ശമ്പളം നല്‍കാന്‍ തയ്യാറാകുന്നില്ല. ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് വഴി ചര്‍ച്ചകള്‍ നടത്തി തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ശമ്പളം വാങ്ങി നല്‍കാന്‍ മുന്നിട്ടിറങ്ങേണ്ട എംഎല്‍എ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. ഇതിനെതിരെയാണ് ഐഎന്‍ടിയുസി മാര്‍ച്ചും ധര്‍ണയും നടത്തുന്നത്. വിഷയത്തില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ തൊഴിലാളികളെ അണിനിരത്തി തുടര്‍ സമരം നടത്താനാണ് ഐഎന്‍ടിയുസി തീരുമാനം. വാര്‍ത്താസമ്മേളനത്തില്‍ എച്ച്ആര്‍പിഇ യൂണിയന്‍ പ്രസിഡന്റ് അഡ്വ. സിറിയക് തോമസ്, കെപിഡബ്ല്യു യൂണിയന്‍ പ്രസിഡന്റ് ഷാജി പൈനാടത്ത് നേതാക്കളായ പി ആര്‍ അയ്യപ്പന്‍, പി കെ രാജന്‍, കെ എ സിദ്ദിഖ്, എം ഉദയസൂര്യന്‍, രാജന്‍ കൊഴുവമാക്കല്‍, എസ് ഗണേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






