കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ കാട്ടാനകളുടെ സാന്നിധ്യം വര്‍ധിക്കുന്നു: മുന്നറിയിപ്പ് സംവിധാനം ഒരുക്കണമെന്ന് വാഹനയാത്രികര്‍
കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ കാട്ടാനകളുടെ സാന്നിധ്യം വര്‍ധിക്കുന്നു: മുന്നറിയിപ്പ് സംവിധാനം ഒരുക്കണമെന്ന് വാഹനയാത്രികര്‍
ഇടുക്കി: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ നേര്യമംഗലം വനമേഖലയില്‍ കാട്ടാനകളുടെ സാന്നിധ്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാഹനയാത്രികരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ദേശിയപാതയോരത്ത് കാട്ടാനകളുടെ സാന്നിധ്യമുണ്ടെങ്കില്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ സൗകര്യമൊരുക്കണം. വേനല്‍ക്കാലം ആരംഭിച്ചതോടെ കഴിഞ്ഞ ദിവസം പകല്‍ ദേശീയപാതയോരത്ത് കാട്ടാനയുടെ സാന്നിധ്യമുണ്ടായിരുന്നു. മുന്‍വര്‍ഷങ്ങളിലും വേനല്‍ക്കാലത്ത് നേര്യമംഗലം വനമേഖലയില്‍ കാട്ടാനകളുടെ സാന്നിധ്യം വര്‍ധിച്ചിരുന്നു. പകല്‍ സമയത്തും രാത്രികാലത്തും ഒരേപോലെ കാട്ടാനകളെ ഭയന്ന് ആളുകള്‍ യാത്ര ചെയ്യേണ്ട സാഹചര്യം ഉണ്ടാകുകയും യാത്രകാര്‍ക്കുനേരെ കാട്ടാനകള്‍ ആക്രമണം നടത്തുകയും ചെയ്തിരുന്നു. പകല്‍ പാതയോരങ്ങളില്‍ കാട്ടാനകളെ കണ്ടാല്‍ ആളുകള്‍ വാഹനം നിര്‍ത്തി ഇവറ്റകളെ കാണുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്യുന്ന സ്ഥിതിയുണ്ട്. ഇത് ചിലപ്പോള്‍ അപകടങ്ങള്‍ക്ക് കാരണമാകും. പകല്‍ സമയത്തെന്നപോലെ രാത്രികാലത്തും ദേശീയപാതയിലൂടെ വിനോദ സഞ്ചാരികളുടെ വാഹനങ്ങളും മറ്റുവാഹനങ്ങളും എത്താറുണ്ട്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഒരുക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുള്ളത്.
What's Your Reaction?