പടമുഖം സ്‌നേഹമന്ദിരം അന്തേവാസികള്‍ മുരിക്കാശേരിയില്‍ ക്രിസ്മസ് കരോള്‍ നടത്തി
പടമുഖം സ്‌നേഹമന്ദിരം അന്തേവാസികള്‍ മുരിക്കാശേരിയില്‍ ക്രിസ്മസ് കരോള്‍ നടത്തി
ഇടുക്കി: പടമുഖം സ്‌നേഹമന്ദിരം അന്തേവാസികള്‍ മുരിക്കാശേരി ടൗണില്‍ ക്രിസ്മസ് കരോള്‍ നടത്തി. മുരിക്കാശേരി ഫൊറോന ഇടവക വികാരി ഫാ. ജിജി വടക്കേല്‍ ക്രിസ്മസ് സന്ദേശം നല്‍കി. മാതാവും യൗസേപിതാവും ഉണ്ണി ഈശോയും അടങ്ങുന്ന പ്ലോട്ടുകളും 200 പാപ്പാ വേഷധാരികളും കുട്ടികളുടെ ഡാന്‍സും കരോള്‍ യാത്ര വര്‍ണാഭമാക്കി. ഫാ. ലിബിന്‍ വള്ളിയാംതടത്തില്‍, മുരിക്കാശേരി മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് ജിമ്മി ജുപ്പീറ്റര്‍, വ്യാപാര സമിതി സെക്രട്ടറി ഷിബു, അഡ്വ. കെ ബി സെല്‍വം, സിസ്റ്റര്‍ ലിസി ആന്റണി എന്നിവര്‍ സന്ദേശം നല്‍കി. സ്‌നേഹമന്ദിരം ഡയറക്ടര്‍ ഡോ. രാജു വി സി, പിആര്‍ഒ ജോര്‍ജ് അമ്പഴം, ഷൈനി രാജു എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?