കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി കെ കരുണാകരന്‍ അനുസ്മരണം നടത്തി
കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി കെ കരുണാകരന്‍ അനുസ്മരണം നടത്തി
ഇടുക്കി: കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ 15-ാം ചരമവാര്‍ഷികാനുസ്മരണം നടത്തി. എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി ഉദ്ഘാടനം ചെയ്തു. വെല്ലുവിളികളെയും പ്രതിസന്ധികളെയും പുഞ്ചിരിയോടെ നേരിട്ട കേരള രാഷ്ട്രീയത്തിലെ അപൂര്‍വവ്യക്തിത്വമാണ് കെ കരുണാകരനെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നിരവദി നേതാക്കള്‍ ഉണ്ടായിട്ടുണ്ടെങ്കിലും കേരള ജനത ലീഡര്‍ എന്ന പേരിട്ടുവിളിക്കുന്ന ഒരേയൊരു നേതാവ് കരുണാകരന്‍ മാത്രമാണ്. കേരളത്തിന്റെ ഭാവി മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള നിരവധി പദ്ധതികള്‍ നടപ്പിലാക്കിയ ഭരണാധികാരിയായിരുന്നു ലീഡറെന്നും ഇ എം അഗസ്തി പറഞ്ഞു. ഗാന്ധിസ്‌ക്വയറില്‍ സ്ഥാപിച്ച കരുണാകാരന്റെ ഛായാചിത്രത്തില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനായി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി അനുസ്മരണപ്രഭാഷണം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. കെ ജെ ബെന്നി, ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍, നേതാക്കളായ ഷാജി വെള്ളംമാക്കല്‍, പി എസ് മേരിദാസന്‍, ജോസ് ആനക്കല്ലില്‍, റൂബി വേഴമ്പത്തോട്ടം, കെ റ്റി ജയന്‍, ജെസി ബെന്നി, സോണിയ ജയ്ബി, ബീനാ സിബി, സജിമോള്‍ ഷാജി, സന്തോഷ് ഒലിനാല്‍, ബിന്‍സി ഷിനോജ്, ലിസി ജോണി, ഐബിമോള്‍ രാജന്‍, പൊന്നപ്പന്‍ അഞ്ചപ്ര, ഷാജന്‍ എബ്രഹാം, രാധാകൃഷ്ണന്‍ നായര്‍, ഷാജന്‍ എബ്രഹാം, തങ്കച്ചന്‍ പാണാട്ട് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?