മുരിക്കുംതൊട്ടി സെന്റ് മരിയഗൊരേത്തി സ്‌കൂള്‍ സുവര്‍ണ ജൂബിലി: ലോഗോ പ്രകാശനം ചെയ്തു
മുരിക്കുംതൊട്ടി സെന്റ് മരിയഗൊരേത്തി സ്‌കൂള്‍ സുവര്‍ണ ജൂബിലി: ലോഗോ പ്രകാശനം ചെയ്തു
ഇടുക്കി: മുരിക്കുംതൊട്ടി സെന്റ് മരിയഗൊരേത്തി യു.പി സ്‌കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്കും പൂര്‍വവിദ്യാര്‍ഥി സംഗമത്തിനും തുടക്കം കുറിച്ചുകൊണ്ട് ലോഗോ പ്രകാശനം നടന്നു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് കോയിക്കല്‍ ലോഗോ പ്രകാശനം ചെയ്തു. സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ നടത്തിപ്പിനായി ഒമ്പതോളം കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി 14ന് ജൂബിലി ആഘോഷവും വാര്‍ഷിക ആഘോഷവും യാത്രയപ്പും നടക്കും. ദീര്‍ഘകാലമായി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സേവനം അനുഷ്ഠിക്കുന്ന പൂര്‍വ വിദ്യാര്‍ഥികളെ ഒരുമിപ്പിക്കുന്ന സംഗമം ശ്രദ്ധേയമായ പരിപാടികളോടെ നടത്താനാണ് തീരുമാനം. 1976-ല്‍ കോതമംഗലം രൂപത വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴിലാണ് സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അധ്യാപകര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, പൂര്‍വവിദ്യാര്‍ഥികള്‍, പൊതുപ്രവര്‍ത്തകര്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു
What's Your Reaction?