പുതുയുഗ യാത്രയ്ക്ക് 23ന് അടിമാലിയില്‍ സ്വീകരണം
പുതുയുഗ യാത്രയ്ക്ക് 23ന് അടിമാലിയില്‍ സ്വീകരണം
ഇടുക്കി: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് 23ന് അടിമാലിയില്‍ സ്വീകരണം നല്‍കും. പരിപാടിയുടെ അവലോകന യോഗം അടിമാലിയില്‍ ചേര്‍ന്നു. കെപിസിസി വൈസ് പ്രസിഡന്റ് റോയി കെ പൗലോസ് യോഗം ഉദ്ഘാടനം ചെയ്തു. പുതുയുഗയാത്ര സ്വീകരണ പരിപാടി യുഡിഎഫിന്റെ ശക്തി പ്രകടനമായി മാറ്റാനുള്ള ഒരുക്കത്തിലാണ് പ്രവര്‍ത്തകര്‍. സര്‍ക്കാര്‍ വിരുദ്ധ വികാരവും വിമര്‍ശനവും കൂടുതല്‍ ആളുകളിലേക്കെത്തിക്കാനുള്ള വേദിയായി കൂടിയാണ് പുതുയുഗയാത്രയെ നേതാക്കളും പ്രവര്‍ത്തകരും കാണുന്നത്. എം ബി സൈനുദ്ദീന്‍ അധ്യക്ഷനായി. നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
What's Your Reaction?