വണ്ടിപ്പെരിയാര്‍ ശ്രീകുമാരപുരം സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ 25ന്
വണ്ടിപ്പെരിയാര്‍ ശ്രീകുമാരപുരം സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ 25ന്
ഇടുക്കി: വണ്ടിപ്പെരിയാര്‍ തേങ്ങാക്കല്‍ പൂണ്ടിക്കുളം ശ്രീകുമാരപുരം സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ 25ന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. തന്ത്രി ഡോ. റെനീഷ് പൂഞ്ഞാര്‍ മുഖ്യകാര്‍മികത്വം വഹിക്കും. രാവിലെ 5ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, പ്രസാദ പ്രതിഷ്ഠ, പീഠപ്രതിഷ്ഠ, കലശപ്രദക്ഷിണം എന്നിവയ്ക്ക് ശേഷം പ്രതിഷ്ഠ നടക്കും, രാത്രി 7ന് കോട്ടയം വോയിസിന്റെ ഗാനമേള.
മഹാഗണപതിഹോമം, മൃത്യുഞ്ജയ ഹോമം, ഭഗവതിസേവ, സുദര്‍ശന ഹോമം, ആവാഹനം കലശം, വാസ്തു കലശം, വാസ്തുബലി, സ്‌കന്ദ ഹോമം, മുള പൂജ എന്നിവ പ്രതിഷ്ഠാദിനത്തിന് മുന്നോടിയായുള്ള അഞ്ച് ദിവസങ്ങളില്‍ നടക്കും. പ്രസിഡന്റ് കെ കെ സുരേന്ദ്രന്‍, സെക്രട്ടറി എസ് എന്‍ രാകേഷന്‍, പി കെ ബിജു, ജയപ്രസാദ് പാറയില്‍, പി വി ചന്ദ്രന്‍ പാറക്കല്‍, ഗംഗാധരന്‍ സിജി, സജിനി വിദ്യാധരന്‍, പ്രിയ ശരവണന്‍ എന്നിവര്‍ നേതൃത്വം നല്‍കും.
What's Your Reaction?