കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനം 28, മാര്‍ച്ച് 1 തീയതികളില്‍ അടിമാലിയില്‍
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനം 28, മാര്‍ച്ച് 1 തീയതികളില്‍ അടിമാലിയില്‍
ഇടുക്കി: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന സമ്മേളനം 28, മാര്‍ച്ച് 1 തീയതികളില്‍ അടിമാലിയില്‍ നടക്കും. ശാസ്ത്രം ജനനന്മയ്ക്ക്, ശാസ്ത്രം സാമൂഹ്യമാറ്റത്തിന് എന്ന ലക്ഷ്യത്തോടെയാണ് പരിപാടി. ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാതയോരങ്ങളില്‍ ചുവരെഴുത്ത്, കൈയെഴുത്ത്, ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ എന്നിവ നടന്നുവരുന്നു. വിവിധ സബ് കമ്മിറ്റികളും പ്രവര്‍ത്തിച്ചുവരുന്നതായി ജനറല്‍ കണ്‍വീനര്‍ വി വി ഷാജി, ജില്ലാ സെക്രട്ടറി കെ എന്‍ രാധാകൃഷ്ണന്‍, സ്വാഗതസംഘം ഭാരവാഹികളായ ടി കെ ഷാജി, ടി എം ഗോപാലകൃഷ്ണന്‍, സി ഡി അഗസ്റ്റിന്‍ എന്നിവര്‍ അറിയിച്ചു.
What's Your Reaction?