വെള്ളയാംകുടി സെന്റ് ജെറോംസ് എല്‍പി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
വെള്ളയാംകുടി സെന്റ് ജെറോംസ് എല്‍പി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

ഇടുക്കി: വെള്ളയാംകുടി സെന്റ് ജെറോംസ് എല്‍പി സ്‌കൂളിന്റെ 42-മത് വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. തോമസ് മണിയാട്ട് അധ്യക്ഷനായി. സേവനത്തില്‍നിന്ന് വിരമിക്കുന്ന അധ്യാപിക ലൈസാമ്മ ജോസഫിന് യാത്രയയപ്പ് നല്‍കി. വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ. ജോര്‍ജ് തകടിയേല്‍, കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി, കട്ടപ്പന എഇഒ യശോദരന്‍ കെ കെ, സ്റ്റാഫ് സെക്രട്ടറി റാണി മാത്യു, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സൈജുമോന്‍ ജോസഫ്, നഗരസഭാ കൗണ്‍സിലര്‍ ബീന സിബി, മുന്‍ ഹെഡ്മാസ്റ്റര്‍ പിഎം തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ ഷോര്‍ട്ട് ഫിലിം പ്രദര്‍ശനവും വിവിധ കലാപരിപാടികളും നടന്നു.
What's Your Reaction?






