ഇമല്‍സ് ഫോറത്തിന്റെ ഇ- മാഗസിന്‍ 'ലുമിനാരി'യുടെ ലോഗോ പ്രകാശനം ചെയ്തു
ഇമല്‍സ് ഫോറത്തിന്റെ ഇ- മാഗസിന്‍ 'ലുമിനാരി'യുടെ ലോഗോ പ്രകാശനം ചെയ്തു

ഇടുക്കി: ഇസ്രയേല്‍ മലയാളി ആര്‍ട്ട് ലിറ്ററേച്ചര്‍ ആന്‍ഡ് സോഷ്യല്‍ ഫോറം പുറത്തിറക്കുന്ന ഇ- മാഗസിന്‍ 'ലുമിനാരി'യുടെ ലോഗോ പ്രകാശനം നടന്നു. കേരളാ സാഹിത്യ അക്കാദമി അംഗവും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ സാഹിത്യകാരന്‍ മോബിന്‍ മോഹന്‍ ഓണ്‍ലൈനായി പ്രകാശനം ചെയ്തു. പ്രവാസജീവിതം മലയാളസാഹിത്യത്തിന് ഒരുപാട് സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ സര്‍ഗാത്മകതയ്ക്ക് പുത്തനുണര്‍വ് നല്‍കുകയാണ് ഇസ്രയേല്‍ മലയാളി കൂട്ടായ്മയായ മലയാളി ആര്‍ട്ട് ലിറ്ററേച്ചര്‍ ആന്‍ഡ് സോഷ്യല്‍ ഫോറം. അവരുടെ മാനസികോല്ലാസത്തിനും സര്‍ഗാത്മക കഴിവുകള്‍ കണ്ടെത്തി വളര്‍ത്താനുമായി കൂട്ടായ്മ ഒരുക്കിയ ഡിജിറ്റല്‍ മാഗസിനാണ് 'ലുമിനാരി'. യോഗത്തില്‍ ഫോറം ജനറല്‍ കോ- ഓര്‍ഡിനേറ്റര്‍ റെജി സി ജെ അധ്യക്ഷനായി. ചീഫ് എഡിറ്റര്‍ വിജില്‍ ടോമി മുഖ്യപ്രഭാഷണം നടത്തി. എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായ സല്‍ജി ഈട്ടിത്തോപ്പ്, മിനി പുളിക്കല്‍, ഷിബു കുര്യാക്കോസ് തുടങ്ങിയവര്‍ സംസാരിച്ചു. ഏപ്രില്‍ ആദ്യവാരത്തില്‍ തന്നെ മാഗസിന്‍ പുറത്തിറക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
What's Your Reaction?






