മലങ്കര കാത്തലിക് യൂത്ത് മൂവ്‌മെന്റ് തിരുവല്ല അതിരൂപത അര്‍ദ്ധവാര്‍ഷിക സെനറ്റ്
മലങ്കര കാത്തലിക് യൂത്ത് മൂവ്‌മെന്റ് തിരുവല്ല അതിരൂപത അര്‍ദ്ധവാര്‍ഷിക സെനറ്റ്

ഇടുക്കി: മലങ്കര കാത്തലിക് യൂത്ത് മൂവ്‌മെന്റ് തിരുവല്ല അതിരൂപത അര്‍ദ്ധവാര്‍ഷിക സെനറ്റ് കട്ടപ്പനയില്‍ നടന്നു. കട്ടപ്പന സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. തിരുവല്ല അതിരൂപതയിലെ 9 മേഖലകളില്‍ നിന്നായി 120 ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ജ്യോതിസ് പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ എംസിവൈഎം രൂപത പ്രസിഡന്റ് സിറിയക് വി. ജോണ്‍ അധ്യക്ഷനായി.
എംസിവൈഎം ഗ്ലോബല്‍ പ്രസിഡന്റ് മോനു ജോസഫ്, അതിരൂപത സെക്രട്ടറി നീതു മാത്യു, കട്ടപ്പന മേഖലാ പ്രസിഡന്റ് അനൂപ് ബിജു, സെക്രട്ടറി അനെറ്റ് റെജി, ഫാ. ഈപ്പന്‍ പുത്തന്‍പുരക്കല്‍, ഫാ.തോമസ് എടത്തുംപടിക്കല്‍, മാത്യു ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






