കട്ടപ്പന പുതിയ ബസ്റ്റാന്‍ഡിലെ ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതം

കട്ടപ്പന പുതിയ ബസ്റ്റാന്‍ഡിലെ ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതം

Aug 10, 2024 - 23:41
 0
കട്ടപ്പന പുതിയ ബസ്റ്റാന്‍ഡിലെ ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതം
This is the title of the web page

ഇടുക്കി: ലൈറ്റുകള്‍ തകരാറിലായതോടെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി കട്ടപ്പന പുതിയ 
ബസ്റ്റാന്‍ഡ്. കെട്ടിടത്തിലെ ലൈറ്റുകളും, വഴിവിളക്കുകളും, ഹൈമാസ്റ്റ് ലൈറ്റുകളും പ്രവര്‍ത്തനരഹിതമാണ്. ലൈറ്റുകളുടെ അറ്റകുറ്റപ്പണികള്‍ നഗരസഭ കൃത്യസമയത്ത് നടത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. ദീര്‍ഘദൂര യാത്രകള്‍ക്കായി നിരവധി ആളുകളാണ്  രാത്രി സമയങ്ങളില്‍ സ്റ്റാന്‍ഡില്‍ എത്തുന്നത്.  കഴിഞ്ഞദിവസം രാത്ര സ്റ്റാന്‍ഡില്‍ എത്തിയ യാത്രക്കാര്‍ക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം ഉണ്ടായി. സ്റ്റാന്‍ഡില്‍ ആളൊഴിയുന്നതോടെ   ആക്രമണങ്ങള്‍ പതിവാവുകയാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ രാത്രിയുടെ മറവില്‍ ലഹരി വസ്തുക്കളുടെ വില്‍പനയും ഇവിടെ നടത്തുന്നുണ്ട്. വഴിവിളക്കുകളുടെ അഭാവത്തിന് പുറമേ  ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായതും  കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാക്കുന്നു.നിലവില്‍ വ്യാപരസ്ഥാപനങ്ങളില്‍ നിന്നുള്ള ലൈറ്റുകള്‍ മാത്രമാണ് യാത്രക്കാര്‍ക്ക് ആകെയുള്ള ആശ്രയം. ലൈറ്റുകള്‍ പ്രവര്‍ത്തിക്കാത്തത് സാമൂഹ്യവിരുദ്ധ ശല്യം വര്‍ധിക്കുന്നതിന് കാരണമാക്കുന്നു എന്നും  രാത്രി സമയങ്ങളില്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു എന്നും സിപിഐഎം ഏരിയ കമ്മിറ്റിയംഗം ടോമി ജോര്‍ജ് പറഞ്ഞു. അടിയന്തരമായി ലൈറ്റുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തി സുരക്ഷ ഉറപ്പാക്കണം എന്നാണ് ഉയരുന്ന ആവശ്യം

What's Your Reaction?

like

dislike

love

funny

angry

sad

wow