കട്ടപ്പനയാറിന്റെ നവീകരണത്തിലൂടെ നഗര വികസനവും മുന്നേറും: മന്ത്രി റോഷി അഗസ്റ്റിന്‍
കട്ടപ്പനയാറിന്റെ നവീകരണത്തിലൂടെ നഗര വികസനവും മുന്നേറും: മന്ത്രി റോഷി അഗസ്റ്റിന്‍
ഇടുക്കി: കട്ടപ്പനയാറിന്റെ നവീകരണം പൂര്‍ത്തിയാകുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശത്തിന്റെ വികസനം കൂടി സാധ്യമാകുന്ന സാഹചര്യമുണ്ടാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍.
സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ചാണ് വികസന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകേണ്ടത്. ഗ്രാമീണ മേഖലകളുടെ വികസനം എടുത്തു പറയേണ്ട ഒന്നാണ്. മികച്ച നിലവാരത്തിലുള്ള റോഡുകള്‍ പട്ടയ പ്രശ്‌നങ്ങള്‍ ഇവയെല്ലാം പരിഹരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ മുമ്പോട്ട് പോകുന്നത്. നാടിന്റെ സമഗ്ര വികസനമാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 38.62 കോടി രൂപ ഉപയോഗിച്ച് ആറിന്റെ സംഭരണ ശേഷി വര്‍ധിപ്പിക്കുക, വശങ്ങളില്‍ സംരക്ഷണ ഭിത്തി നിര്‍മിച്ച് സംരക്ഷിക്കുക, ചെക്ക് ഡാമുകള്‍ നിര്‍മിച്ച് വെള്ളപ്പൊക്ക നിയന്ത്രണം നടപ്പിലാക്കുക, കൃഷിയിടങ്ങളിലേക്ക് ആവശ്യമായ ജലം ഉറപ്പാക്കുക എന്നിവ ഈ പദ്ധതിയുടെ ഭാഗമാണ്. കട്ടപ്പന നഗരസഭയിലെ കട്ടപ്പന വെസ്റ്റ് ,പള്ളിക്കവല, ഇരുപതേക്കര്‍, അമ്പലകവല ,മേട്ടുകുഴി ,കടമക്കുഴി, തൊവരയാര്‍ ,ഐടിഐ ഡിവിഷനുകളിലൂടെയും കാഞ്ചിയാര്‍ പഞ്ചായത്തിലെ പുതുക്കാട് ,അഞ്ചുരുളി എന്നി വാര്‍ഡുകളില്‍ കൂടിയും കടന്നുപോകുന്ന കട്ടപ്പനയാറിന്റെ ഭാഗങ്ങളാണ് നവീകരിക്കുന്നത്. ജലസേചന വകുപ്പിലെ വിവിധ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?